തൃശൂർ: ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മോണോആക്ടിന് വിധികർത്താക്കളുടെ രൂക്ഷ വിമർശനം. ഗ്രേഡ് പ്രഖ്യാപിച്ചപ്പോൾ എല്ലാവർക്കും എ ഗ്രേഡ്. ഭാവാഭിനയത്തിനാണ് മോണോആക്ടിൽ പ്രാധാന്യം. എന്നാൽ, പലരും മിമിക്രിയിലേക്ക് വഴുതിവീഴുന്നു. അനുകരണത്തിന് പ്രത്യേക മത്സരമുണ്ട്. വേദിയിൽ കയറിയ ഉടനെ അലറിവിളിക്കുന്നതോ അമിതമായ അഭിനയമോ അല്ല മോണോആക്ട് എന്നായിരുന്നു വിധികർത്താവിെൻറ പരാമർശം. പക്ഷേ, തുടർന്ന് 22 പേർക്കും എ ഗ്രേഡ് നൽകി വിധികർത്താക്കൾ വിശാലരായി. 20 പേർ പെങ്കടുത്ത ഹൈസ്കൂൾ വിഭാഗം മത്സരം നിലവാരം പുലർത്തിയെന്നായിരുന്നു അഭിപ്രായം. ഇതിൽ രണ്ടു പേർക്ക് മാത്രമാണ് ബി ഗ്രേഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.