രണ്ടാംനാൾ പ്രതിഭകളുടെ പൊൻതിളക്കം

തൃ​ശൂ​ർ: ‘ഗോ​ദാ​വ​രി​യി​ലെ തീ​ര​ങ്ങ​ളി​ലെ, ഗോ​മേ​ധ​ക മ​ണി സ​ന്ധ്യ​ക​ളേ...’ ല​ളി​ത​ഗാ​ന​വേ​ദി​യി​ൽ കൊ​ല്ലം ചാ​ത്ത​ന്നൂ​ർ എ​ൻ.​എ​സ്.​എ​സ്.​എ​ച്ച്.​എ​സ്.​എ​സി​ലെ ഹ​ണി ആ​ർ. പി​ള്ള​യു​ടെ ശ്രു​തി​മ​ധു​ര​ഗാ​നം ആ​സ്വ​ദി​ച്ചാ​ന​ന്ദി​ച്ചു ‘ന​ന്ത്യാ​ർ​വ​ട്ടം’. സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലെ മ​ര​ത്ത​ണ​ൽ പ​റ്റി​യി​രു​ന്ന​വ​രെ​പ്പോ​ലും ഇ​ള​ക്കു​ന്ന​താ​യി താ​ള​െ​ക്കാ​​ഴു​പ്പാ​ർ​ന്ന നാ​ട​ൻ​പാ​ട്ടു​ക​ൾ. വി​ളി​പ്പാ​ട​ക​ലെ വൃ​ന്ദ​വാ​ദ്യ​വേ​ദി​യി​ൽ ഫ്യൂ​ഷ​ൻ സം​ഗീ​തം സ​ദ​സ്സി​നെ ഇ​ള​ക്കി​മ​റി​ച്ചു. സം​ഗീ​ത​വും ന​ട​ന​വു​മെ​ല്ലാം ഇ​ഴ​ചേ​ർ​ന്ന്​ ക​വി​ത​പോ​ലെ​യാ​യി ക​ലോ​ത്സ​വ​ത്തി​​​െൻറ ര​ണ്ടാം​ദി​നം.

ആ​ൺ​കു​ട്ടി​ക​ളു​ടെ ഭ​ര​ത​നാ​ട്യ വേ​ദി​യാ​യ ‘നീ​ർ​മാ​ത​ള’​െ​ത്ത​യും ‘നീ​ല​ക്കു​റി​ഞ്ഞി’​യെ​യും ത​ര​ളി​ത​മാ​ക്കി​യ​ത്​ ആ​ന​ന്ദ താ​ണ്ഡ​വം.   ‘നീ​ല​ക്കു​റി​ഞ്ഞി’ നെ​ഹ്​​റു പാ​ർ​ക്കി​ന്​ സ​മീ​പ​ത്തേ​ക്ക്​ മാ​റ്റി​യ​ത്​ ഉ​ർ​വ​ശീ​ശാ​പം ഉ​പ​കാ​ര​മാ​യ​തു​പോ​ലെ​യു​മാ​യി. ​പൂ​ര​പ്പ​റ​മ്പി​ലെ ‘ഉൗ​ട്ടി’ ആ​സ്വാ​ദ​ക​ർ​ക്ക്​ സു​ഖ​മു​ള്ള അ​നു​ഭ​വ​മാ​ണ്​ തീ​ർ​ക്കു​ന്ന​ത്. ‘കു​ട​മു​ല്ല’​പ്പൂ​വി​​​െൻറ നൈ​ർ​മ​ല്യ​ത്തോ​ടെ ഒ​ഴു​കി​യെ​ത്തി​യ മു​ര​ളീ​ഗാ​ന​ങ്ങ​ൾ, ഇ​ശ​ൽ​മ​ഴ പെ​യ്യി​ച്ച മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ,  കോ​ൽ​ക്ക​ളി​യു​ടെ ത്ര​സി​പ്പി​ക്കു​ന്ന ചു​വ​ടു​ക​ൾ... ര​ണ്ടാം  പ​ക​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു. 

ആ​ദ്യ ദി​ന​ത്തി​ൽ അ​ര​ങ്ങേ​റി​യ ഭ​ര​ത​നാ​ട്യ​ത്തി​ന്​ തി​ര​ശ്ശീ​ല വീ​ണ​ത്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ആ​റി​ന്. ഉ​റ​ക്ക​ച്ച​ട​വി​​​െൻറ ക്ഷീ​ണം പ​േ​ക്ഷ ആ​ൺ ഭ​ര​ത​നാ​ട്യ​ത്തി​ലെ ച​ടു​ല​ത​കൊ​ണ്ട്​ ‘നീ​ർ​മാ​ത​ള’​വും ‘നീ​ല​ക്കു​റി​ഞ്ഞി’​യും മ​റ​ന്നു. ഒ​ന്നി​നൊ​ന്ന്​ മി​ക​ച്ച​താ​യി​രു​ന്നു പ്ര​ക​ട​ന​ങ്ങ​ൾ. ഒ​ന്നാം വേ​ദി​യെ നി​ർ​വൃ​തി​യി​ലാ​ക്കി മു​ല്ല​പ്പൂ ചൂ​ടി​യ അം​ഗ​ന​മാ​ർ കൈ​കൊ​ട്ടി കു​മ്മി​യ​ടി​ച്ച​ത് ധ​നു​മാ​സ​രാ​വി​ൽ ത​ന്നെ​യാ​യി എ​ന്ന​ത്​ ക​ലോ​ത്സ​വ​ത്തെ ആ​തി​രോ​ത്സ​വ​മാ​ക്കാ​ൻ പോ​ന്ന​താ​യി. മി​മി​ക്രി വേ​ദി​യി​ൽ വി.​എ​സും ഒ.​സി​യും മ​ത്സ​രി​ച്ച്​ അ​ര​ങ്ങു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു അ​പ്പോ​ൾ. 

കൃ​ഷ്​​ണ​ലീ​ല​വ​ർ​ണ​ങ്ങ​ൾ നി​റ​ഞ്ഞാ​ടി കു​ച്ചി​പ്പു​ടി ന​ർ​ത്ത​ക​ർ 17ാം വേ​ദി​യി​ൽ രാ​ത്രി​യി​ലും ‘സൂ​ര്യ​കാ​ന്തി’ വി​രി​യി​ച്ചു. വൃ​ന്ദ​വാ​ദ്യ​ത്തി​​​െൻറ ത്രി​ല്ലി​ൽ​നി​ന്ന്​ ‘ചെ​മ്പ​കം’ പൂ​ത്ത​ത്​ ച​ട്ട​യും മു​ണ്ടു​മ​ണി​ഞ്ഞ്​ മാ​ർ​തോ​മ ച​രി​തം ആ​ടി​യ  ചേ​ട്ട​ത്തി​മാ​രു​ടെ ദ്രു​ത​ചു​വ​ടു​ക​​ൾ ക​ണ്ട്. അ​ഭി​ഷേ​ക്​ വി​ജ​യ​നും സ​ഹോ​ദ​രി അ​ന​ഘ വി​ജ​യ​നും എ​ണ്ണ​ച്ചാ​യ​ത്തി​ൽ വി​ജ​യ​ഗാ​ഥ തീ​ർ​ത്തു.  പ്ര​തി​ഭ​ക​ളു​ടെ പൊ​ൻ​തി​ള​ക്കം​കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യ ര​ണ്ടാം​ദി​ന​ത്തി​ൽ മു​ൻ ക​ലാ​തി​ല​കം അ​പ​ർ​ണ ശ​ർ​മ​യെ പോ​ലു​ള്ള നി​ര​വ​ധി പ്ര​തി​ഭ​ക​ൾ സാ​ന്നി​ധ്യം​കൊ​ണ്ട്​ പൂ​ര​ന​ഗ​രി​യെ ധ​ന്യ​മാ​ക്കി.

Tags:    
News Summary - Kalolsavam 2018 second Day Review -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.