തൃശൂർ: ജില്ല കലോത്സവങ്ങൾക്കുവരെ ലക്ഷങ്ങൾ പൊടിപൊടിക്കുന്ന ഇക്കാലത്ത് കുറഞ്ഞ ചെലവിൽ ഇംഗ്ലീഷ് സ്കിറ്റ് ഒരുക്കി വിജയംനേടി സർക്കാർ സ്കൂൾ. കോഴിക്കോട് കല്ലാച്ചി ജി.എച്ച്.എസ്.എസിലെ കുട്ടികളാണ് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന ആശയമാണ് ‘മാമ ബയോളജിക’ സ്കിറ്റിലൂടെ അവതരിപ്പിച്ചത്.
സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ടി.കെ. ഷീബയാണ് രചനയും സംവിധാനവും നിർവഹിച്ചത്. സി.ആർ. അയന, കെ.പി. സനിക, എം.പി. തേജ, എം.സി. അനാമിക, കെ.പി. ശ്രീരാജ്, പി. ഹൃദിൻ, അനന്തു വേണുഗോപാൽ, പി.എസ്. അഭയ് എന്നിവരാണ് ടീമംഗങ്ങൾ. സാങ്കേതികസഹായവുമായി അധ്യാപകൻ കെ. മാധവനും ഇവർക്കൊപ്പമുണ്ടായിരുന്നു. തൃശൂരിലേക്ക് വരാനുള്ള വണ്ടിച്ചെലവടക്കം ആകെ ചെലവായത് 8,000 രൂപയാണ്. എസ്.സി.ഇ.ആർ.ടിയുെട ഈ വർഷത്തെ ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ ജില്ലയെ പ്രതിനിധാനംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.