കൊച്ചി: അന്തർസംസ്ഥാന സർവിസായ ‘സുരേഷ് കല്ലട’ ബസില്‍ യുവാക്കള്‍ ക്രൂരമർദനത്തിനിരയായ സംഭവത്തില്‍ അറസ്റ്റില ായ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. സുരേഷ് കല്ലട ട്രാവത്സിെൻറ വൈറ്റില ഓഫിസിലും സംഭവം നടന്ന വൈ റ്റില ജങ്ഷനിലുമായിരുന്നു തെളിവെടുപ്പ്. യുവാക്കളെ മര്‍ദിച്ച സ്ഥലത്തും ഓഫിസ് പരിസരത്തും പ്രതികളെ എത്തിച്ചു. പ ൊലീസ് വാനിൽനിന്ന് ഓരോരുത്തരെ ഇറക്കിയാണ് തെളിവെടുപ്പ് നടത്തിയത്. കേസ് അന്വേഷിക്കുന്ന തൃക്കാക്കര എ.സി.പി സ്റ് റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏഴ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതികളെ ശനിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും. അതിനുള്ളിൽ ആവശ്യം വന്നാല്‍ ഇനിയും തെളിവെടുക്കേണ്ടതുണ്ട്. ചൊവ്വാഴ്ചക്കുള്ളിൽ ചോദ്യം ചെയ്യൽ ഉള്‍പ്പെടെ പൂർത്തിയാക്കണം. അതുകൊണ്ടുതന്നെ അന്വേഷണം വേഗത്തിലാണ് പുരോഗമിക്കുന്നത്. 15ഓളം പ്രതികളുണ്ടെന്നാണ് മർദനത്തിനിരയായവര്‍ പറയുന്നത്. ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ ഉള്‍പ്പെടെ കാണിച്ച് കൂട്ടുപ്രതികളെ സംബന്ധിച്ച വിവരങ്ങളാണ് അറസ്റ്റിലായവരില്‍നിന്ന് പൊലീസ് പ്രധാനമായും തേടുന്നത്.
അതിനിടെ, കേസില്‍ സുരേഷ് കല്ലടയുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് തെളിവെടുപ്പിനുശേഷം തൃക്കാക്കര എ.സി.പി സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു. കേസിൽ സുരേഷിന് പൊലീസ് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. സംഭവവുമായി സുരേഷിന് നേരിട്ട് ബന്ധമുണ്ടെന്ന് നിലവില്‍ കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ ബസുടമയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നും എ.സി.പി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് സുരേഷ് നേരേത്ത മൊഴി നൽകിയത്. ഇത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. എന്നാൽ, വിവരം സുരേഷ് നേരേത്ത അറിഞ്ഞിരുന്നതായും ഇയാൾക്ക് സംഭവത്തില്‍ പങ്കുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ അറസ്റ്റിലായ പ്രതികളില്‍ ചിലരുമായി അടുത്ത ബന്ധമുണ്ടെന്ന് മനസ്സിലായി. അതേസമയം, ഏഴ് പ്രതികളും നല്‍കിയ മൊഴികളിലെ വൈരുധ്യം അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യലിലേക്ക് അന്വേഷണസംഘം കടക്കുകയാണ്. കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പുതന്നെ നിര്‍ണായക തെളിവുകള്‍ ശേഖരിക്കാനാണ് ശ്രമം.
കല്ലട സർവിസിനെതിരെ കൂടുതൽ പരാതികൾ
കൊച്ചി: ‘സുരേഷ് കല്ലട’ ബസിലെ ജീവനക്കാരില്‍നിന്ന് മോശം അനുഭവമുണ്ടായതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുനിന്നും പുറത്തുനിന്നും ദിേനന ഉയരുന്നത് നിരവധി പരാതികൾ. ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയാല്‍ കേസുകള്‍ ഏകോപിപ്പിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.കല്ലടയുടെ ബസുകളില്‍ ആയുധം സൂക്ഷിക്കാറുണ്ടെന്ന പരാതിയും കഴിഞ്ഞ ദിവസം പൊലീസിന് മുമ്പാകെ എത്തി. ചില യാത്രക്കാര്‍ മൊഴിയും നല്‍കിയിട്ടുണ്ട്. ഒരു യാത്രക്കാരന്‍ ലാപ്‌ടോപ് നഷ്ടപ്പെട്ടെന്നും പരാതി നല്‍കി. ഈ പരാതികളിലെല്ലാം അന്വേഷണം കാര്യക്ഷമമാകണമെങ്കില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.