‘കല്ലട’ ബസിലെ ജീവനക്കാരുടെ അക്രമം: മർദനമേറ്റവർ പ്രതികളെ തിരിച്ചറിഞ്ഞു

കൊച്ചി: ‘സുരേഷ് കല്ലട’ ബസിൽ യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ മർദനമേറ്റവർ പ്രതികളെ തിരിച്ചറിഞ്ഞു. എറണാകുളം സബ ് ജയിലിലായിരുന്നു തിരിച്ചറിയൽ പരേഡ്​. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആറുപേരെയും ജാമ്യത്തിലിറങ്ങിയ ഒരാളെയുമാ ണ് മജിസ്ട്രേറ്റി​​െൻറ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡിന്​ ഹാജരാക്കിയത്. ആദ്യ ഘട്ടത്തില്‍ അജയ്ഘോഷും തുടർന്ന് പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സചിന്‍ എന്നിവരും തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തു. എല്ലാവരും പ്രതികളെ തിരിച്ചറിഞ്ഞു.

പ്രതികളായ മണ്ണഞ്ചേരി സ്വദേശി വിഷ്ണു(29), കൊല്ലം സ്വദേശി ഗിരിലാല്‍ (37), പുതുച്ചേരി സ്വദേശി കുമാര്‍ (55), തിരുവനന്തപുരം സ്വദേശി ജയേഷ് (29), തൃശൂര്‍ സ്വദേശി ജിതിന്‍ (25), തമിഴ്നാട് സ്വദേശി അന്‍വര്‍ (38), ഹരിപ്പാട് സ്വദേശി രാജേഷ് (26) എന്നിവരെയാണ് മര്‍ദനമേറ്റവര്‍ തിരിച്ചറിഞ്ഞത്. കേസില്‍ പ്രതികള്‍ക്ക് വെള്ളിയാഴ്ച സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച തെളിവെടുപ്പ് നടക്കാനിരിക്കെയായിരുന്നു ജാമ്യം ലഭിച്ചത്. തുടര്‍ന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടക്കാനുണ്ടെന്ന് മനസ്സിലാക്കിയ മജിസ്ട്രേറ്റ് അതിനുശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന്​ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, അപ്പോഴേക്കും കേസിലെ മൂന്നാംപ്രതി തൃശൂര്‍ സ്വദേശി ജിതിന്‍ ജാമ്യത്തുക കെട്ടി​െവച്ച് ജയിലിന് പുറത്തിറങ്ങിയിരുന്നു.

ഏപ്രില്‍ 21നാണ് ‘സുരേഷ് കല്ലട’ ഗ്രൂപ്പി​െൻറ തിരുവനന്തപുരം- ബംഗളൂരു ബസിൽ യാത്രക്കാരെ ജീവനക്കാരും ഗുണ്ടകളും ചേർന്ന് ആക്രമിച്ചത്. ക്രൂരമർദനത്തി​െൻറ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ അന്തർ സംസ്ഥാന ബസുകളിൽ യാത്രക്കാർ അനുഭവിക്കുന്ന യാതനകൾ വലിയ ചർച്ചയായിരുന്നു.

Tags:    
News Summary - Kallada Travel Issue; victims realised accused -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.