പീഡനശ്രമം: കല്ലട ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും -ഗതാഗത മന്ത്രി

തിരുവനന്തപുരം: തമിഴ്നാട് സ്വദേശിയായ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കല്ലട ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക ്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ബസിലെ രണ്ടാം ഡ്രൈവർ കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺസൺ ജോസഫി (39)ന്‍റെ ലൈസ ൻസ് ആണ് റദ്ദാക്കുക. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബസ് ഡ്രൈവർക്ക് ഏത് ആർ.ടി.ഒ ആണ് ലൈസൻസ് നൽകിയിട്ടുള്ളതെന്ന് പരിശോധിച്ച് വരികയാണ്. കേരളത്തിൽ നിന്ന് ലൈസൻസ് ലഭിച്ചതെങ്കിൽ നടപടി സ്വീകരിക്കും. ബസ് അരുണാചലിൽ രജിസ്റ്റർ ചെയ്തതിനാൽ കേരള സർക്കാറിന് നടപടി സ്വീകരിക്കാനാവില്ല. ഇത്തരം പ്രർത്തനത്തിലൂടെ കല്ലട ബസ് കുപ്രസിദ്ധി നേടി കൊണ്ടിരിക്കുകയാണെന്നും മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി.

ഇന്ന് പുലർച്ചെ 1.30നാണ് തമിഴ്നാട് സ്വദേശിയായ യാത്രക്കാരിക്ക് ബസ് ജീവനക്കാരനിൽ നിന്നാണ് പീഡന ശ്രമമുണ്ടായത്. കർണാടകയിലെ മണിപ്പാലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ രാമനാട്ടുകര കഴിഞ്ഞ് കാക്കഞ്ചേരി എത്തിയപ്പോൾ പ്രതി കടന്നു പിടിക്കുകയായിരുന്നു. ഉടൻ യുവതി ബഹളം വെച്ചു.

യാത്രക്കാരാണ് ബസ് ജീവനക്കാരനെ പിടിച്ച് തേഞ്ഞിപ്പലം പൊലീസിൽ ഏൽപ്പിച്ചത്. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് മലപ്പുറം എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Kallada bus Rape Case -Driver License will Suspend -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.