Posted On
date_range Updated On
date_range ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന കല്ലട ബസ് നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ചുകയറി
കൊച്ചി: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കല്ലട ബസ് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചുകയറി. അങ്കമാലി കറുകുറ്റിയാണ് അപകടം. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം.
ഒരു മാസം മുൻപാണ് കൊച്ചി മാടവനയിൽ ബംഗളൂരു-വർക്കല റൂട്ടിലോടുന്ന കല്ലട ബസ് മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.