കല്ലട ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടാം ഡ്രൈവർ അറസ്​റ്റിൽ

വള്ളിക്കുന്ന് (മലപ്പുറം): കല്ലട ബസിൽ യാത്രക്കാർക്ക് നേരെ ജീവനക്കാരുടെ അതിക്രമം തുടരുന്നു. തമിഴ്നാട് തിരുച്ചി റപ്പള്ളി സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാം ഡ്രൈവർ അറസ്​റ്റിൽ. കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫാണ്​ (39) പിടിയിലായത്. കർണാടകയിലെ മണിപ്പാലിൽനിന്ന്​ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന Ar 01 6495 ‘സുരേഷ് കല്ലട ’ ബസിൽ ​കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്​ത 25കാരിയെയാണ്​ പീഡിപ്പിക്കാൻ ശ്രമിച്ചത്​.

വ്യാഴാഴ്​ച പുലർച്ച ഒന്നരയോടെ തേഞ്ഞിപ്പലത്തിനടുത്ത്​ കാക്കഞ്ചേരിയിലെത്തിയപ്പോഴാണ് സംഭവം. ഉറങ്ങുകയായിരുന്ന യുവതിയെ ജോണ ്‍സണ്‍ കടന്നുപിടിക്കുകയായിരുന്നു. നിലവിളി കേട്ടുണര്‍ന്ന മറ്റ്​ യാത്രക്കാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തേ ഞ്ഞിപ്പലം പൊലീസ് ഡ്രൈവറെയും ബസും കസ്​റ്റഡിയിലെടുത്തു. തുടർന്ന്​ പരാതിയെഴുതി വാങ്ങിയശേഷം യുവതിയടക്കമുള്ള യാ ത്രക്കാർക്ക്​ മറ്റൊരു വാഹനം സജ്ജമാക്കി.

ബസും രേഖകളും മലപ്പുറം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മ​െൻറ്​ ആർ. ടി.ഒ പി.ജി. ഗോകുൽ, എം.വി.ഐ റെജിമോൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചു. ബസിന് യാത്രാസർവിസ് നടത്താൻ പെർമിറ്റില്ലെന്ന്​ വ്യക്​തമായെന്നും കൂടുതൽ പരിശോധന നടത്തുമെന്നും ആർ.ടി.ഒ പറഞ്ഞു. പുലർച്ച പിടികൂടിയിട്ടും വ്യാഴാഴ്ച വൈകീട്ട്​ അ​േഞ്ചാടെയാണ് ഡ്രൈവറെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത്.

ബസിന്​ ഇതേ ട്രിപ്പിനിടെ കാസർകോട്​ തലപ്പാടിയിൽ വെച്ച്​ അനധികൃത സർവിസിന്​ മോ​​േട്ടാർ വാഹന വകുപ്പ്​ 5,000 രൂപ പിഴയിട്ടതായും കൂടുതൽ വിവരങ്ങൾ പൊലീസ്​ നൽകുന്നതോടെ​ ലൈസൻസ്​ റദ്ദാക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മ​െൻറ്​ ആർ.ടി.ഒ പി.ജി. ഗോകുൽ പറഞ്ഞു. സംഭവശേഷം ബസി​​െൻറ മുൻവശത്തെ ഗ്ലാസ് എറിഞ്ഞുതകർത്തിട്ടുണ്ട്​.


ഡി.വൈ.എഫ്.ഐ പ്രവർത്തകർ കല്ലട ഓഫിസും ബസും തകർത്തു
തിരുവനന്തപുരം: കല്ലട ബസിൽ യാത്രക്കാരിയെ പീഡിപ്പിച്ച സംഭവത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മോഡൽ സ്‌കൂൾ ജങ്ഷനിലെ കല്ലടയുടെ ഓഫിസും നിർത്തിയിട്ടിരുന്ന ബസി​െൻറ ചില്ലുകളും പ്രവർത്തകർ എറിഞ്ഞുതകർത്തു. സംഭവത്തിൽ മൂന്നുപേരെ അറസ്​റ്റ് ​ചെയ്തു. ആറ്റുകാൽ കാവുവിളാകം ടി.സി 22/781ൽ ഉണ്ണി(30), ഗൗരീശപട്ടം കൈലാസ് ലെയിനിൽ ജി.ആർ.എ 379ൽ നന്ദഗോപാൽ(26) ജഗതി കുളംനികത്തിയ വീട്ടിൽ രതീഷ് രാജൻ (33) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്. കല്ലട ഓഫിസ് മാനേജർ മനു തമ്പാനൂർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. മാർച്ച് ജില്ല സെക്രട്ടറി കെ.പി. പ്രമോഷ് ഉദ്ഘാടനം ചെയ്തു. സ്വകാര്യ അന്തർ സംസ്ഥാന ബസുകളിലെ ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ്​ വി. വിനീത്, നേതാക്കളായ വി. അനൂപ്, ഉണ്ണികൃഷ്ണൻ, ഷാഹിൻ എന്നിവർ സംസാരിച്ചു.


കല്ലട: ഡ്രൈവറുടെ ലൈസൻസ്​ റദ്ദാക്കുമെന്ന്​ മന്ത്രി
തിരുവനന്തപുരം: കല്ലട ബസിൽ പീഡനശ്രമം നടന്നുവെന്ന പരാതിയിൽ ഡ്രൈവറുടെ ലൈസൻസ്​ റദ്ദാക്കുമെന്ന്​ മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മോ​േട്ടാർവാഹനചട്ടം 21 പ്രകാരമായിരിക്കും നടപടി. അന്യസംസ്ഥാന ബസുകളുടെ ചട്ടലംഘനത്തിൽ കർശനനടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

അന്യസംസ്ഥാന സർവിസ്​ നടത്തുന്ന ബസുകളുടെ കാര്യത്തിൽ കർശന പരിശോധന തുടരുന്നുണ്ട്​. ലൈസൻസ്​ റദ്ദാക്കൽ, പെർമിറ്റ്​ റദ്ദാക്കൽ എന്നിവയാണ്​ സംസ്ഥാനത്തിന്​ ചെയ്യാൻ കഴിയുക. ഒാൾ ഇന്ത്യ പെർമിറ്റ്​ കേരളത്തിൽ നിന്നല്ല പല ബസുകളും എടുത്തിട്ടുള്ളത്​. ചിലത്​ അരുണാചൽപ്രദേശിലാണ്​​ രജിസ്​റ്റർ ചെയ്​തത്​. അമിതചാർജ് ​ഇൗടാക്കൽ, യാത്രക്കാർക്ക്​ സംവിധാനം ഒരുക്കാതിരിക്കൽ അടക്കം നിരവധി ചട്ടലംഘനപരാതികൾ വന്നിട്ടുണ്ട്​. പരാതികളിൽ നടപടികൾ കൈക്കൊള്ളുന്നുണ്ട്​. യാത്രക്ക​ാ​േരാട്​ മോശമായി പെരുമാറുന്ന വിഷയത്തിൽ എന്തുചെയ്യാനാകുമെന്ന്​ ആലോചിക്കും. പുതിയ പരാതികളുടെ സാഹചര്യത്തിൽ കൂടുതൽ കർശനനടപടികൾ കൈക്കൊള്ളും. കേരളത്തിൽ എടുത്ത ലൈസൻസും പെർമിറ്റും മാത്രമേ റദ്ദാക്കാനാകൂ. ബംഗളൂരുവിലേക്ക്​ കെ.എസ്​.ആർ.ടി.സി കൂടുതൽ സർവിസ്​ നടത്തുന്നത്​ സംബന്ധിച്ച നടപടികൾ മുന്നോട്ടുപോകുന്നു. ഭേദഗതി വരുത്തി വീണ്ടും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്​. 25 സർവിസുകൾ തുടങ്ങാനാണ്​ ധാരണയെന്നും മന്ത്രി പറഞ്ഞു.

അന്യസംസ്ഥാന സർവിസ്​ നടത്തുന്ന ബസുകളുടെ അമിത ചാർജ്​അടക്കം വിഷയങ്ങളിൽ മൂന്ന്​ ദിവസത്തിനകം ഇടക്കാല റിപ്പോർട്ട്​ നൽകുമെന്ന്​ ഇതിനെക്കുറിച്ച്​ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്​റ്റിസ്​ എം. രാമചന്ദ്രൻ കമീഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു. അവധി ദിവസങ്ങളിൽ അധികനിരക്ക്​ ഇൗടാക്കുന്നത്​ 12 ശതമാനത്തിൽ കൂടുതൽ ആകാൻ പാടില്ല. 15 ശതമാനം വേണമെന്നായിരുന്നു തെളിവെടുപ്പിൽ ഉടമകളുടെ ആവശ്യം. പൂർണ റിപ്പോർട്ട്​ നൽകാൻ ആറുമാസം വേണം. അമിതനിരക്ക്​ ഇൗടാക്കുന്നത്​ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നിർദേശം സർക്കാറിന്​ നൽകുമെന്നും അവർ സൂചിപ്പിച്ചു.

Full View
Tags:    
News Summary - Kallad Bus Rape Case Kozhikkod-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.