മംഗളൂരുവില്‍ മലയാളി യുവാവിനെ വെടിവെച്ചുവീഴ്ത്തി കഴുത്തറുത്ത് കൊന്നു

മംഗളൂരു: ദേശീയപാതയില്‍ തലപ്പാടിക്കും മംഗളൂരുവിനുമിടയില്‍ കോട്ടേക്കാറില്‍ നിരവധി കേസുകളിലെ പ്രതിയായ മലയാളിയുവാവിനെ വെടിവെച്ച് വീഴ്ത്തിയശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. കാസര്‍കോട് ഉപ്പള മണിമുണ്ടയിലെ കാലിയ റഫീഖാണ് (45) ചൊവ്വാഴ്ച അര്‍ധരാത്രി കൊല്ലപ്പെട്ടത്. റഫീഖും സുഹൃത്ത് മുഹമ്മദ് സാഹിദും മംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ആറംഗസംഘത്തിന്‍െറ ആക്രമണം.

എതിരെവന്ന ടിപ്പര്‍ലോറി കാറിനുമുന്നില്‍ ഇടിച്ചു. ടിപ്പറില്‍ ഡ്രൈവറുള്‍പ്പെടെ രണ്ടു പേരാണുണ്ടായിരുന്നത്. ഇറങ്ങിയോടിയ റഫീഖിനെ ടിപ്പറിന് അകമ്പടിവന്ന കാറില്‍നിന്നിറങ്ങിയ നാലുപേര്‍ പിന്തുടര്‍ന്ന് പിന്നില്‍നിന്ന് വെടിവെച്ചുവീഴ്ത്തിയശേഷം വെട്ടി. തല ഇടത്തോട്ട് ചരിച്ച് കഴുത്തറുത്ത് മരണം ഉറപ്പാക്കിയശേഷം ആക്രമികള്‍ കാറില്‍ രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു. കൈക്ക് വെട്ടേറ്റ സാഹിദ് ദേര്‍ളക്കട്ടയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

റഫീഖിനെതിരെ കൊലപാതകം, വധശ്രമം, ഹഫ്ത പിരിവ്, ജയില്‍ചാട്ടം തുടങ്ങി കര്‍ണാടകയിലും കേരളത്തിലുമായി 45 കേസുകള്‍ നിലവിലുണ്ട്. ഉപ്പളസ്വദേശി മുത്തലിബിനെ 2013 ഒക്ടോബറില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് റഫീഖ്. ഈ സംഭവത്തിന്‍െറ പ്രതികാരമാണോ കൊലപാതകമെന്ന് കേരള പൊലീസിന്‍െറ സഹകരണത്തോടെ അന്വേഷിക്കുമെന്ന് ഉള്ളാള്‍ പൊലീസ് അറിയിച്ചു. സംഭവമറിഞ്ഞ് മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എം. ചന്ദ്രശേഖറും പൊലീസ് സംഘവും സ്ഥലത്തത്തെി.

Tags:    
News Summary - kaliya rafeeq murdered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.