കാലിയ റഫീഖ് വധം: മൃതദേഹത്തിൽ 29 വെട്ടുകൾ; തിരിച്ചടിക്കുമെന്ന്​ ഭീഷണി

മഞ്ചേശ്വരം: ചൊവ്വാഴ്ച്ച രാത്രി മംഗളൂരു കോട്ടക്കാർ ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപം കൊല്ലപ്പെട്ട  ഉപ്പള മണിമുണ്ടേ സ്വദേശി കാലിയ റഫീഖിൻറെ മൃതദേഹത്തിൽ 29 വെട്ടുകൾ. രണ്ട്​ വെടിയുണ്ടകളും ശരീരത്തിൽ നിന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

വയറിനു താഴെ കൊണ്ട വെട്ടു മാത്രമാണ് ആഴത്തിലുള്ളത്.കിഡ്നിക്ക് പരിക്കേറ്റ ഈ വെട്ടാണ്​ മരണക്കാരണമെന്നു പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു. വയറിൽ നിന്നാണ്​ വെടിയുണ്ടകൾ കണ്ടെടുത്തിരിക്കുന്നത്​.രണ്ടു വ്യത്യസ്ത അളവിലുള്ള തിരകളാണ് ഇത്. അതിനാൽ തന്നെ രണ്ടു തോക്കുകൾ കൊലയാളികൾ ഉപയോഗിച്ചായിരുന്നുവെന്നും ഇതിൽ നിന്നും വ്യക്തമാണ്.

കാലിയ റഫീഖ് ഉൾപ്പെടെ നാലുപേരാണ് കൊലനടന്ന ദിവസം പൂനയിലേക്ക് യാത്ര തിരിച്ചത്.ഉപ്പളയിലെ വീട്ടിൽ നിന്നും സാധാരണ ഉപയോഗിക്കുന്ന കാറിൽ തോക്കും എടുത്താണ് റഫീഖ് യാത്ര പുറപ്പെട്ടത്. മഞ്ചേശ്വരം ഹൊസങ്കടിയിൽ എത്തിയപ്പോൾ സഹായികൾ കൊണ്ട് വന്ന റിറ്റ്സ് കാറിലായി പിന്നീട്​ പൂനയിലേക്കുള്ള യാത്ര .ഈ സമയം കയ്യിലുണ്ടായിരുന്ന തോക്ക് സഹായിയെ ഏൽപിച്ച ശേഷമാണ് ഇവർ യാത്ര തുടർന്നത്​.

മഞ്ചേശ്വരത്ത് കാർ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന കാസറഗോഡ് സ്വദേശി ഫിറോസിൽ നിന്നും ഡ്രൈവിങ് മുജീബ് എന്നയാൾ ഏറ്റെടുക്കുകയും കാലിയ റഫീഖിനെ ഡ്രൈവർ സീറ്റിനു സമീപം ഇരുത്തുകയും ചെയ്തു. കോട്ടക്കാരിലെത്തിയപ്പോൾ ഇവർക്ക് നേരെ ടിപ്പർ അക്രമം നടക്കുമെന്ന് കണ്ടപ്പോൾ എളുപ്പത്തിൽ കാർ വെട്ടിച്ചു രക്ഷപ്പെടാൻ സാധിക്കുമായിരിന്നിട്ടും ഡ്രൈവറായ മുജീബ് കാർ നിർത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.അപകടം മണത്ത കാലിയ റഫീഖ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഫിറോസും മുജീബും ഒളിവിലായിരുന്നു.എന്നാൽ അക്രമത്തിൽ നിന്നും രക്ഷപെടാൻ ഓടിയ ഫിറോസ് മൃതദേഹത്തോടൊപ്പം ആശുപത്രിയിൽ എത്തിയിരുന്നു.എന്നാൽ ബാഗുമായി രക്ഷപ്പെട്ട മുജീബിനെ കുറിച്ച് കാലിയ റഫീഖിൻറെ സംഘത്തിനോ,പൊലീസിനോ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

അക്രമി സംഘത്തിൽ ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മ്ദ് അലി എന്ന കസായി അലി,കൊല്ലപ്പെട്ട മുത്തലിബി​​െൻറ സഹോദരൻ ഉപ്പള പത്വാടി റോഡിലെ നൂർ അലി എന്നിവർ ഉണ്ടായിരുന്നതായി വെട്ടേറ്റു ആശുപത്രിയിൽ കഴിയുന്ന സാഹിദ് ഉള്ളാൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇത് നിനക്കുള്ള സമ്മാനമാണെന്നു പറഞ്ഞു നൂർ അലിയാണ് തന്നെ വെട്ടിയതെന്നാണ് സാഹിദ് മൊഴി നൽകിയിരിക്കുന്നത്.നേരത്തെ മുത്തലിബ് വധക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കാലിയ റഫീഖിനെ ജാമ്യത്തിൽ ഇറക്കിയത് സാഹിദ് ആയിരുന്നു. ഈ വൈരാഗ്യമാണ് ഇയാൾക്കെതിരെ അക്രമം നടത്താൻ കാരണം.മുഖം മൂടി ധരിച്ചിരുന്നതിനാൽ മറ്റു അഞ്ചു പേരെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

അതേ സമയം, കാലിയ റഫീഖിൻറെ മരണത്തിനു പകരം ചോദിക്കുമെന്ന് അധോലോകത്തിൻറെ ഭീഷണി.റഫീഖി​​െൻറ കൊലയാളികളെ തങ്ങൾക്ക് അറിയാമെന്നും സംഭവത്തിൽ ഉടനെ പ്രതികാരം വീട്ടുമെന്നുമാണ് മാധ്യമ പ്രവർത്തകരോട് ഇൻറർനെറ്റ് കോൾ വഴി ഭീഷണി സന്ദേശത്തിൽ പറഞ്ഞു. മുത്തലിബ് കൊലക്കേസിന് ശേഷം പുറത്തിറങ്ങിയ കാലിയ റഫീഖ് മംഗളൂരു,മുംബൈ വഴി ദുബായ് വരെ പടർന്നു നിൽക്കുന്ന അധോലോകവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്.അധോലോകത്തിലെ കേരളത്തിലെ പ്രധാനി കണ്ണിയായിരുന്നു റഫീഖ്.നിരവധി കേസുകൾ ഉണ്ടായിട്ടും ഒരുമാസം മുമ്പ് റഫീഖ് ദുബായിൽ പോയിരുന്നു.

അതിനിടയിൽ കേസിലെ പ്രതികളെ കണ്ടെത്താൻ വേണ്ടി കര്‍ണാടക പൊലീസ് ഉപ്പളയിലും പരിസരപ്രദേശങ്ങളിലും റെയ്ഡ് നടത്തി. 2013 ഒക്‌ടോബര്‍ 24ന് കൊല്ലപ്പെട്ട മണ്ണംകുഴിയിലെ മുത്തലിബി​​െൻറ സഹോദരന്‍ നൂര്‍അലിയെ തേടിയാണ് പൊലീസ് സംഘം എത്തിയത്. എന്നാൽ ഇയാളെ  കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. കേരള പൊലീസി​​െൻറ സഹകരണത്തോടെയാണ് കർണാടക പൊലീസ് റെയ്ഡ് നടത്തിയത്.

കൊലക്ക് മുമ്പ് റഫീഖി​​​െൻറ  കാറിൽ ഇടിച്ച ടിപ്പർ ലോറി നേരത്തെ കൊല്ലപ്പെട്ട മുത്തലിബി​​െൻറ പേരിൽ ഉള്ളതാണെങ്കിലും ഇപ്പോൾ സഹോദരൻ നൂർ അലിയുടെ കൈവശമാണ് ഉള്ളത്.

അതിനാൽ തന്നെ നൂര്‍അലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മറ്റുപ്രതികളെകുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.മാത്രമല്ല, തന്നെ വെട്ടിയതും റഫീഖിനെ കൊലപ്പെടുത്തിയ സംഘത്തിലും നൂർ അലി ഉണ്ടായിരുന്നതായി സാഹിദ് പൊലീസിന് മൊഴി നൽകിയിരുന്നു.  

Tags:    
News Summary - kaliya rafeeq murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.