Posted On
date_range Updated On
date_range കളമശേരി െമഡിക്കൽ കോളജ് ആശുപത്രി ഇനിമുതൽ കോവിഡ് ചികിത്സ കേന്ദ്രം
കൊച്ചി: കളമശേരി െമഡിക്കൽ കോളജ് ആശുപത്രി ഇനിമുതൽ കോവിഡ് ചികിത്സ കേന്ദ്രമായി പ്രവർത്തിക്കും. അടിയന്തിര ഒ.പി, ഡയാലിസിസ് എന്നിവയുടെ പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകില്ല.
ഒ.പിയിൽ നിലവിൽ ചികിത്സ തേടിയിരുന്ന ഗർഭിണികൾ, കുട്ടികൾ എന്നിവരെ ഏറ്റവും അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സക്കായി എത്തിക്കണം. മെഡിക്കൽ കോളജിലെ ചികിത്സ സംവിധാനങ്ങൾ കോവിഡ് ബാധിതർക്കായി ഉപയോഗിക്കേണ്ടി വരുന്നതിനാലാണ് തീരുമാനമെന്ന് ജില്ല കലക്ടർ അറിയിച്ചു.
നിലവിൽ ചികിത്സയിലുളള മറ്റു രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ല ആശുപത്രി, കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തരമായി മാറ്റാൻ മെഡിക്കൽ സൂപ്രണ്ടിന് നിർദേശം നൽകിയതായും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.