കളമശ്ശേരി സ്ഫോടനം: മതവിദ്വേഷം പ്രചരിപ്പിച്ചതിന് സംസ്ഥാനത്തെ ആദ്യ കേസ് പത്തനംതിട്ടയിൽ

പത്തനംതിട്ട: കളമശ്ശേരി സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് മതവിദ്വേഷം പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം പടർത്തുക, കലാപം ഉണ്ടാക്കാൻ ഉദ്ദേശിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പത്തനംതിട്ടയിൽ കേസ് രജിസ്റ്റർ ചെയ്തത്.

റിവ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്.ഡി.പി.ഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു റിവ തോളൂർ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ വന്ന പോസ്റ്റ്. എഫ്.ബി പ്രൊഫൈൽ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

വിദ്വേഷ പോസ്റ്റ് ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ല പ്രസിഡന്‍റ് ഹാരീസ് ആണ് പൊലീസിൽ പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. 

Tags:    
News Summary - Kalamassery blast: State's first case for spreading religious hatred in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.