തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജില്ലതല യോഗത്തിനിടെ കലാമണ്ഡലം വിമല മേനോൻ കുഴഞ്ഞുവീണു. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കസേരയിലിരുന്ന വിമല മേനോൻ ബോധരഹിതയായത്.
സമീപത്തുണ്ടായിരുന്ന മകളും നടിയുമായ വിന്ദുജ മേനോൻ ഉടൻതന്നെ സംഘാടകരെ വിവരം അറിയിച്ചതോടെ മുഖ്യമന്ത്രി പ്രസംഗം നിർത്തി. തുടർന്ന്, സദസ്സിന്‍റെ മുൻനിരയിലുണ്ടായിരുന്ന വിമല മേനോനെ കസേരയോടെ പുറത്തെത്തിക്കുകയായിരുന്നു.
ഇതിനുശേഷമാണ് മുഖ്യമന്ത്രി പ്രസംഗം പുനരാരംഭിച്ചത്. വിമല മേനോനെ പിന്നീട് ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.