പത്തനംതിട്ടയിൽ കക്കി-ഡാം തുറന്നു; പുറത്തേക്കൊഴുകുന്ന ജലം ഒരു മണിയോടെ ശബരിമല പമ്പ ത്രിവേണിയില്‍ എത്തും

പത്തനംതിട്ട: ശബരിഗിരി പദ്ധതിയിലെ കക്കി- -ആനത്തോട് ഡാം രാവിലെ 11 മണിയോടെ തുറന്നു. ഇതിനു സമീപത്തെ പമ്പാ അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  രണ്ടാം നമ്പർ ഷട്ടർ 11 മണിക്ക്​ 30 സെ.മീ ഉയർത്തിയതിന്​ പിന്നാലെ 11.15ഓടെ മൂന്നാം നമ്പർ ഷട്ടർ 30 സെ.മീ ഉയർത്തുകയായിരുന്നു.

രണ്ടു ഷട്ടറുകളിലൂടെ  100 കുമക്‌സ് മുതല്‍ 200 കുമക്‌സ് വരെ വെള്ളം പുറത്തേക്ക് വിട്ടു. ജനവാസ മേഖലകളില്‍ പരമാവധി 15 സെൻറീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാത്തവിധം ജലം പമ്പാ നദിയിലേക്ക് ക്രമാനുഗതമായാണ് ഒഴുക്കി വിടുന്നത്. 

പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം ഒരു മണിയോടെ ശബരിമല പമ്പ ത്രിവേണിയില്‍ എത്തും. ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമാണ് കക്കി - ആനത്തോട്. 2018ലെ മഹാപ്രളയത്തിന് കാരണമായത് കക്കി ആനത്തോട് ഡാം തുറന്നതായിരുന്നു.

അതിനാൽ ഇത്തവണ പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കുന്നുണ്ട്. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെൻറ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് നടപടിയായിട്ടുണ്ട്. പമ്പ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി ശേഷിയായ 986.33 മീറ്ററിലേക്ക് എത്തിയതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 984.50 മീറ്റര്‍റിലെത്തിയാൽ റെഡ് അലർട്ട്ര പഖ്യാപിക്കും. ഇപ്പോൾ ജലനിരപ്പ് 983.5 മീറ്റർപിന്നിട്ടു.

Tags:    
News Summary - Kakki Dam opened in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.