ഇടമലയാറിൽ റെഡ്​ അലർട്ട്​: കക്കയം ഡാം ഷട്ടർ തുറന്നു

തിരുവനന്തപുരം: ജലനിരപ്പുയർന്ന ഇടമലയാര്‍ അണക്കെട്ടിൽ റെഡ് അലര്‍ട്ട്. വ്യാഴാഴ്​ച രാവിലെ എട്ടിന്​ ഷട്ടര്‍ ഉയര്‍ത്താനും 164 ഘന മീറ്റർ വെള്ളം ഒഴുക്കാനും വൈദ്യുതി ബോർഡ്​ തീരുമാനിച്ചു. പെരിയാറിൽ നിലവിലെ ജലനിരപ്പില്‍നിന്ന്​ ഒന്ന്​, ഒന്നര മീറ്റര്‍ വരെ ജലം ഉയരാന്‍ സാധ്യതയുണ്ട്. തുറന്നുവിടുന്ന ജലം ഒരു മണിക്കൂറിനകം കുട്ടമ്പുഴയിലും ഒന്നര മണിക്കൂറിൽ  ഭൂതത്താന്‍കെട്ടിലും നാലു മണിക്കൂറിൽ പെരുമ്പാവൂര്‍/കാലടിയിലും ആറു മണിക്കൂറിൽ ആലുവയിലുമെത്തും. 

ഇടമലയാറിൽ കനത്തമഴ തുടരുകയാണ്​. നീരൊഴുക്ക് സൂക്ഷ്മ നിരീക്ഷണത്തിലാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട. ഷട്ടർ തുറക്കുന്ന സമയം ഡാമിലേക്കുള്ള നീരൊഴുക്കി​​​​െൻറ അടിസ്ഥാനത്തിൽ തീരുമാനിച്ചിട്ടുണ്ട്​. മാറ്റം ആവശ്യമെങ്കിൽ അറിയിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. 2013ല്‍ ഇടമലയാർ തുറന്നപ്പോൾ പുറത്തുവിട്ടത് 900 ഘന മീറ്റർ വെള്ളമായിരുന്നു.  

കനത്ത മഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന്​ കോഴിക്കോട്​ കക്കയം ഡാമി​​​​​​െൻറ ഷട്ടറുകൾ തുറന്നു. കക്കയം ഡാമിൽ നിന്ന് പെരുവണ്ണാമൂഴി വഴി ഒഴുകുന്ന പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്​  തുറക്കുമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടിവ് എഞ്ചിനീയർ അറിയിച്ചു. ശക്തമായ നീരൊഴുക്കിന് സാധ്യതയുള്ളതിനാൽ പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ അഭ്യർഥിച്ചു.

അരുവിക്കര ,പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഉച്ചക്ക് ശേഷം തുറക്കും. ഇരുഡാമുകളുടെ ഷട്ടറുകൾ 40 cm തുറക്കുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. 

മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് വയനാട് ബാണാസുര സാഗർ അണക്കെട്ടി​​​​​​െൻറ നാല് ഷട്ടറുകൾ തുറന്നു. നിലവിൽ 145ക്യുമെക്സ്‌ തോതിലാണ്‌ വെള്ളം തുറന്ന് വിട്ടിട്ടുള്ളത്‌. കരമാൻ തോട്ടിലൂടെ പനമരം പുഴയിലേക്കാണ്‌ ഈ വെള്ളം ഒഴുകിപ്പോകുന്നത്‌. തീരങ്ങളിൽ ഉള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്​.  

Tags:    
News Summary - kakkayam dam- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.