Posted On
date_range Updated On
date_range കക്കയം ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്ന് വിടും; ഒരു ഷട്ടർ 45 സെൻറീമീറ്റർ ആയി ഉയർത്തി
കോഴിക്കോട്: മഴ ശക്തമായതോടെ കക്കയം ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടും. കക്കയം ഡാമിന്റെ ഒരു ഷട്ടർ 45 സെൻറീമീറ്റർ ആയി ഉയർത്തിയാണ് വെള്ളം കൂടുതൽ തുറന്നു വിടുന്നത്.
സെക്കൻഡിൽ 65 ക്യൂബിക് മീറ്റർ എന്ന നിലയിൽ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ, രണ്ടു ഷട്ടറുകളും 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. ഇതിൽ ഒന്നാണ് 45 സെന്റീമീറ്റർ ആയി ഉയർത്തിയത്. 10.30 ഓടുകൂടിയാണ് ഷട്ടർ 45 സെൻറീമീറ്റർ ആയി ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.