പോത്തൻകോട്​ പൂർണമായും അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത്​ രണ്ടാമത്തെ കോവിഡ്​ 19 മരണം റിപ്പോർട്ട്​ ചെയ്​ത പോത്തൻകോട്​ പൂർണമായും അടച്ചി ടുമെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പഞ്ചായത്തിലെ മുഴുവനാളുകളും മൂന്നാഴ്​ചയെങ്കിലും നിരീക്ഷണത്തിൽ പോകണ ം. സർക്കാറിന്​ മുന്നിൽ മറ്റ്​ വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത്​ നിന്ന്​ എത്തിയവർ റിപ്പോർട്ട്​ ചെയ്യണം. രോഗലക്ഷണങ്ങളില്ലെങ്കിലും വിദേശത്ത്​ നിന്ന്​ എത്തിയവർ പരിശോധന നടത്തുന്നത്​ എന്തുകൊണ്ടും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സർക്കാർ നടപടികളുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന പോത്തൻകോട്​​ സ്വദേശി അബ്​ദുൽ അസീസാണ്​ ഇന്ന്​ പുലർച്ചെ മരിച്ചത്​. ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാൽ ആശു​പത്രിയിൽ പ്രവേശിപ്പിക്കു​​േമ്പാൾ തന്നെ ഇയാളുടെ നില വഷളായിരുന്നു.

Tags:    
News Summary - kadkampalli surendran press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.