കടയ്ക്കൽ: കടയ്ക്കലിൽ വാഹന പരിശോധനക്കിടെ ഇരുചക്രവാഹനയാത്രികനെ എറിഞ്ഞുവീഴ്ത് തി അപകടപ്പെടുത്തിയ സംഭവത്തിൽ പൊലീസുകാരനെതിരെ ക്രിമിനൽ കുറ്റത്തിന് കേസ്. കടയ്ക ്കൽ സ്റ്റേഷനിലെ സി.പി.ഒ ചന്ദ്രമോഹനെതിരെയാണ് ഡി.ജി.പിയുടെ നിർദേശപ്രകാരം കേസെടു ത്തത്. ഡ്യൂട്ടിക്കിടെ അറിഞ്ഞുകൊണ്ട് അപകടമുണ്ടാക്കുംവിധമുള്ള പ്രവൃത്തി ചെയ്തതിനുൾപ്പെടെയാണ് കേസ്.
സംഭവം സംബന്ധിച്ച വകുപ്പുതല അന്വഷണത്തിന് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകെൻറ നേതൃത്വത്തിലെ സംഘത്തെ ചുമതലപ്പെടുത്തി. വാഹന പരിശോധന നടത്തിയ കൺട്രോൾ റൂം വെഹിക്കിൾ സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ ഷിബുലാൽ, സി.പി.ഒ സിറാജ് എന്നിവരെ സ്ഥലം മാറ്റുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഉത്തരവുണ്ടായിട്ടില്ല. ഇവരെ കൊട്ടാരക്കര കൺട്രോൾ റൂമിലേക്ക് മടക്കി അയച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
കടയ്ക്കൽ കാഞ്ഞിരത്തുംമൂടിന് സമീപമുള്ള വളവിൽെവച്ച് വ്യാഴാഴ്ച ഉചക്കായിരുന്നു സംഭവം. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷൻ കഴിഞ്ഞ് മടങ്ങിയ ചിതറ പന്തുവിള ജാൻസിയ മൻസിലിൽ സിദ്ദിഖിനെയാണ് (19) പൊലീസ് ലാത്തിയെറിഞ്ഞ് വീഴ്ത്തിയത്. നിയന്ത്രണംവിട്ട ബൈക്ക് എതിരെ വന്ന കാറിലിടിച്ച് സിദ്ദിഖിന് സാരമായി പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സിദ്ദിഖ് അപകടനില തരണംചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.