നിലമ്പൂര്‍: വനത്തിന് പുറത്തുെവച്ചു പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ ക്ക് നല്കുന്ന രണ്ടുലക്ഷം രൂപ കടന്നല്‍ക്കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്കും ല ഭിക്കുന്ന വിധത്തില്‍ ചട്ടം ഭേദഗതി ചെയ്യുമെന്ന് വനംമന്ത്രി കെ. രാജു ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
കടന്നൽ, തേനീച്ച എന്നിവ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടികയില്പെടുന്നവയല്ലാത്തതിനാല് അവയുടെ കുത്തേറ്റ് മരിച്ചാല്‍ നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ സര്‍വിസിലെ സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസറുടെ സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥ മാറ്റി രജിസ്ട്രേഡ് മെഡിക്കല്‍ ഓഫിസറുടെ സാക്ഷ്യപത്രം മതി എന്നും ഭേദഗതി ചെയ്യും.
വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ചികിത്സ കാലയളവില്‍ ഓരോ ദിവസവും 200 രൂപ വീതം സമാശ്വാസ തുകയും നല്‍കുമെന്നും മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.