മലപ്പുറം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജാതി നോക്കാതെ എല്ലാ മേഖലയിലും സംവരണം ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം 49ാം ദേശീയ സമ്മേളനത്തിെൻറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ജാതിയിലും സമ്പന്നന്മാരുണ്ട്. കേരളത്തിലെ ബ്രാഹ്മണ സമൂഹം ഭൂപരിഷ്കരണത്തിെൻറ ദുരന്തം ഏറ്റുവാങ്ങിയവരാണെന്നും കേരളം 60 വയസ്സ് പിന്നിട്ടിട്ടും സാമ്പത്തിക അസന്തുലിതാവസ്ഥ വർധിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എസ്.പി.എസ്.എസ് കേന്ദ്ര പ്രസിഡൻറ് ഡോ. പ്രദീപ് ജ്യോതി അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി പി.എൻ. കൃഷ്ണമൂർത്തി, ജനറൽ സെക്രട്ടറി പി.വി. സുധീർ നമ്പീശൻ, കേന്ദ്ര ട്രഷറർ സി.എ. രാജൻ, എൻ. ഉണ്ണി, അഡ്വ. സി.എൻ.പി. നമ്പി, എൽ.പി. വിശ്വനാഥൻ, ടി.എൻ. മോഹനചന്ദ്രൻ, ജയശ്രീ മുരളീധരൻ എന്നിവർ സംബന്ധിച്ചു. ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.