നെയ്യാറ്റിൻകരയിലെ സമരം ന്യായം; കാണാതായവർക്കായി ​തിരച്ചിൽ തുടരും- കടകംപള്ളി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ന്യായമാണെന്ന്​ ​മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇനിയും കുറേപ്പേ​െര കണ്ടെത്താനുണ്ട്​. അവ​െര ക​െണ്ടത്തുന്നതിനായി രംഗത്തിറങ്ങാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കടലിൽ 73 നോട്ടിക്കൽ മൈൽ അകലെ വരെ സഞ്ചരിച്ച്​ പരമ്പരാഗത മത്​സ്യ​െത്താഴിലാളികൾ രണ്ട്​ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടുകൂടിയാണ്​ തെഴിലാളികളെ ഉൾപ്പെട​ുത്തി തിരച്ചിൽ നടത്താൻ തീരുമാനിച്ചിത്​. എന്നാൽ കടലിലെ സാഹചര്യം ഇപ്പോഴും അനുകൂലമല്ല. നേവിയും കേസ്​റ്റ്​ ഗാർഡും തന്നെ സംവിധാനങ്ങൾ ഒരുക്കണം. അതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയപ്പോഴേക്കും രാത്രിയായെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 

കടലിൽ പോയവർ തിരിച്ചെത്താത്തതി​െല വേദനയാണ്​ ജനങ്ങൾ പ്രകടിപ്പിക്കുന്നത്​. അതിൽ ന്യായമുണ്ട്​. അവർക്ക്​ വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസേപാക്യവുമായുള്ള ചർച്ചക്ക്​ ശേഷം കടകംപള്ളി പറഞ്ഞു. നെയ്യാറ്റിൻകരയിൽ മത്​സ്യത്തൊഴിലാളികളുടെ സമരം ഒത്തു തീർക്കുന്നതിനായാണ്​ കടകംപള്ളി സൂസേപാക്യവുമായി കൂടിക്കാഴ്​ച നടത്തിയത്​.  പൊഴിയൂരിൽ നിന്ന് കാണാതായ 45 മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. 

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി അധികൃതർ നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ സംതൃപ്തിയില്ലെന്ന് നേരത്തെ, സൂസേപാക്യം പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളിയുടെ വികാരമാണ് സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. കാണാതായവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്നും സൂസേപാക്യം ആവശ്യപ്പെട്ടിരുന്നു.  

Tags:    
News Summary - Kadakampally Surendran On Neyyattinkara Strike - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.