തിരുവനന്തപുരം: ലാത്വിയൻ സ്വദേശി ലിഗയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊലീസ് അന്വേഷിച്ചില്ലെന്ന് പറയുന്നത് അപക്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ കാണാൻ സമയവും അവസരവുമുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും ആക്ഷേപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവിന് ലിഗയുടെ സഹോദരിയെ കാണാൻ ഇപ്പോഴാണോ സമയം കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു.
ടൂറിസ്റ്റുകളുടെ സുരക്ഷ വർധിപ്പിക്കും. ഇതിനായി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. ഇവരുടെ സുരക്ഷക്ക് ചികിത്സ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനവും പരിശോധിക്കുമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.