Posted On
date_range Updated On
date_range യു.എ.ഇ കോണ്‍സുലേറ്റില്‍ പോയത് മന്ത്രി എന്ന നിലയില്‍ -കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റില്‍ പോയിട്ടുണ്ടെന്നും അത് മന്ത്രി എന്ന നിലയിലാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതിയും കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒയുമായ സരിത്തിന്റെ പുറത്തുവന്ന മൊഴിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയെന്ന നിലയില്‍ രണ്ടു തവണ യു.എ.ഇ കോണ്‍സുലേറ്റില്‍ പോയിട്ടുണ്ട്. മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വിശദമായി മറുപടി നല്‍കാമെന്നും കടകംപള്ളി പറഞ്ഞു. കോണ്‍സുലേറ്റിന് സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോണ്‍സുല്‍ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, മകന്റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനാണ് കോണ്‍സുലേറ്റിലെത്തിയതെന്ന സരിത്തിന്റെ മൊഴി അദ്ദേഹം തള്ളി. തന്റെ മകന്‍ ജോലി ചെയ്തത് ഖത്തറിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.