തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന ഡോ. കെ.എ രതീഷിനെ കൺസ്യൂമർ ഫെഡ് എം.ഡിയായി നിയമിക ്കാൻ നീക്കം. പുതിയ എം.ഡിക്കായുള്ള അഭിമുഖത്തിന് പിന്നാലെ രതീഷിനെ നിയമിക്കാൻ വിജലൻസിന്‍റെ അനുമതി തേടിയിരിക്കുക യാണ് സംസ്ഥാന സർക്കാർ. അനുമതി ലഭിച്ചാൽ രതീഷിന് എം.ഡിയായി സ്ഥാനമേൽക്കാം. ആർ. സുകേശൻ ഒഴിയാൻ താൽപര്യം പ്രകടിപ്പിച് ചതിന് പിന്നാലെയാണ് രതീഷിനെ എം.ഡിയാക്കാൻ നിൽകാൻ നീക്കം നടക്കുന്നത്.
പുതിയ കൺസ്യൂമർ ഫെഡ് എം.ഡിക്ക് വേണ്ടി ബുധനാഴ്ച സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണിയുടെ നേതൃത്വത്തിൽ അഭിമുഖം നടത്തിയിരുന്നു. 14 പേർ പങ്കെടുത്ത അഭിമുഖത്തിൽ കെ.എ രതീഷ് അടക്കം അഞ്ചു പേരെ അവസാന പട്ടികയിലേക്ക് തെരഞ്ഞെടുത്തു. കൺസ്യൂമർ ഫെഡ് മുൻ എം.ഡി എസ്. രത്നാകരൻ, കൺസ്യൂമർ ഫെഡ് മുൻ ജി.എം കെ. തുളസീധരൻ നായർ, സപ്ലൈകോ മുൻ ജി.എമ്മും ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി രജിസ്ട്രാർ കെ. വേണുഗോപാൽ, ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ ചന്ദ്രശേഖരൻ എന്നിവരാണ് പട്ടികയിലെ മറ്റ് നാലു പേർ.
കശുവണ്ടി വികസന കോർപറേഷൻ എം.ഡിയായിരിക്കെ ഗുണനിലവാരമില്ലാത്ത തോട്ടണ്ടി ഇറക്കുമതി ചെയ്തതുവഴി 500 കോടിയുടെ നഷ്ടം വരുത്തിയെന്നാണ് രതീഷിനെതിരായ ആരോപണം. അഴിമതി കേസിൽ രതീഷിനെ കുറ്റവിമുക്തനാക്കി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെതിരായ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. നിലവിൽ സി.ബി.ഐ അന്വേഷണം തുടരുന്നുണ്ട്.
നിലവിൽ വ്യവസായ വകുപ്പിന് കീഴിലെ വ്യവസായ സംരംഭക വികസന സ്ഥാപനത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് രതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.