മൂന്ന്​ വർഷത്തിനുള്ളിൽ തെരുവുനായ പ്രശ്​നം പരിഹരിക്കും –ജലീൽ

തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ തെരുവ് നായകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍.

തെരുവ് നായകളെ കൊല്ലണമെന്നാവ​ശ്യപ്പെട്ട്​ പി.കെ ബഷീര്‍ എം.എല്‍.എ നിയമഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മന്ത്രിയുടെ പ്രസ്​താവന.

നായകളെ കൊന്നൊടുക്കുന്നതിന് ചില നിയമതടസങ്ങളുണ്ട്​. നായ പിടുത്തത്തിന്​ ഇതര സംസ്ഥാനക്കാരെ പരിഗണിക്കുന്നുണ്ട്​. കുടുംബശ്രീ മുഖേന ഇതിനായി പരിശീലനം നല്‍കും. ഇതിൽ രാ​ഷ്ട്രീയമില്ലെന്നും പ്രശ്‌നം ഗൗരമായി തന്നെ കാണുമെന്നും ജലീൽ മറുപടി നൽകി.

അക്രമകാരികളായ നായകളെ വേദനയില്ലാതെ കൊന്നൊടുക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയ ബഷീര്‍ എം.എൽ.എ തെരുവുനായകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും  ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും പറഞ്ഞു.

നാല് മാസത്തിനുള്ളില്‍ നാല് പേരാണ് സംസ്ഥാനത്ത് തെരുവ് നായകളുടെ അക്രമം മൂലം മരിച്ചത്. എന്നിട്ടും സര്‍ക്കാരിന്റെ തെരുവുനായ നിവാരണ പ്രവര്‍ത്തനം പര്യാപ്തമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു

 

 

 

Tags:    
News Summary - k t jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.