കെ. സുരേന്ദ്രൻ 

കോൺ​ഗ്രസ് ഭൂരിപക്ഷ വിഭാ​ഗത്തെ അവഹേളിക്കുന്നു​വെന്ന് കെ.സുരേന്ദ്രൻ

തൃശ്ശൂർ: രാമക്ഷേത്രത്തി​െൻറ ഉദ്ഘാടന ചടങ്ങിനെ നിഷേധാത്മകമായി കാണുന്ന കോൺ​ഗ്രസ് ഭൂരിപക്ഷ വിഭാ​ഗത്തെ അവഹേളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്ര​െൻറതാണ്. ഭരണഘടനയിൽ രാമനെ സദ്ഭരണത്തി​െൻറ പ്രതീകമായാണ് കാണുന്നത്. ലോകത്തി​െൻറ ആത്മീയ കേന്ദ്രമായി മാറുന്ന അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ മോശമാക്കി ചിത്രീകരിക്കുന്ന കോൺ​ഗ്രസ് നേതാക്കളുടെ നടപടി പ്രതിഷേധാർഹമാണെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസി​െൻറ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം. കെ.മുരളീധരനും സുധീരനും ഒരു മതവിഭാ​ഗത്തെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. എന്തുകൊണ്ടാണ് പ്രാണപ്രതിഷ്ഠ വിഷയത്തിൽ ശരിയായ നിലപാട് കോൺ​ഗ്രസിന് സ്വീകരിക്കാനാവാത്തത്. സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് കോൺ​ഗ്രസ് നേതാക്കളായിരുന്നു. എന്തുകൊണ്ടാണ് ഇപ്പോൾ സമ്മർദ്ദ ശക്തികൾക്ക് കോൺ​ഗ്രസ് വഴങ്ങുന്നതെന്ന് സുരേ​ന്ദ്രൻ കുറ്റപ്പെടുത്തി.

സംഘടിത മതശക്തികളുടെ വോട്ടിന് വേണ്ടി ഭൂരിപക്ഷ ജനതയുടെ വികാരങ്ങൾ ഹനിക്കുകയാണ് സി.പി.എം ചെയ്യുന്നത്. വിശ്വാസി സമൂഹം രാമക്ഷേത്രത്തി​െൻറ പ്രാണ പ്രതിഷ്ഠ ചടങ്ങിന് വലിയ സ്വീകരണം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല. കേരളവും രാമക്ഷേത്രത്തിന് ഒപ്പം നിൽക്കും. വോട്ട്ബാങ്ക് രാഷ്ട്രീയം കേരളത്തിൽ വിജയിക്കില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ജനുവരി 22 ന് കേരളത്തിൽ കനത്ത തിരിച്ചടി ലഭിക്കും. ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ തീർപ്പായ വിഷയത്തെ പരിഹസിക്കുന്ന കോൺ​ഗ്രസ്- സി.പി.എം നേതാക്കൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. കേരളത്തിൽ നിന്നും പതിനായിരങ്ങൾ അയോധ്യയിലേക്ക് പോവാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മന്ത്രിസഭ പുനസംഘടന കൊണ്ട് നാടിന് ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസ് അല്ലാതെ കേരളത്തിൽ മറ്റേത് മന്ത്രിക്കാണ് വിലയുള്ളത്. അമ്മായിയപ്പനും മരുമകനും ചേർന്നുള്ള ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്.

ശബരിമലയെ തകർക്കാൻ ശ്രമിച്ച സർക്കാർ തൃശ്ശൂർ പൂരത്തിനും അള്ള് വെക്കുകയാണ്. കേരളത്തിന്റെ സാംസ്കാരിക രം​ഗത്ത് ആധ്യാത്മികമായ ഒന്നും കാണരുതെന്നാണ് സർക്കാർ വിചാരിക്കുന്നത്. കേരളത്തിലെ വിവിധ തുറകളിലുള്ള സ്ത്രീകൾ പങ്കെടുക്കും. നരേന്ദ്രമോദിയോടുള്ള കേരളത്തിലെ സ്ത്രീകളുടെ സ്നേഹം ജനുവരി മൂന്നിന് മനസിലാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെകെ അനീഷ്കുമാർ, മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് നിവേദിത സുബ്രഹ്മണ്യൻ, സംസ്ഥാന ജനറൽസെക്രട്ടറി ജസ്റ്റിൻ ജേക്കബ്ബ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - K. Surendran said that the Congress is insulting the majority section

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.