സുരേന്ദ്രനെ സഹായിച്ചില്ലെങ്കില്‍ അയ്യപ്പന്‍ കോപിക്കും​ -പി.സി. ജോർജ്​

ഇൗരാറ്റുപേട്ട: പത്തനംതിട്ട ലോക്​സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന്​ പിന്തുണ നൽകുമെന്ന്​ ജനപക് ഷം ചെയര്‍മാന്‍ പി.സി. ജോർജ്​ എം.എൽ.എ. വിശ്വാസികള്‍ക്കുവേണ്ടി ജയില്‍ശിക്ഷ വരെ അനുഭവിച്ച ഒരാളെന്ന നിലയിൽ സഹായിക് കേണ്ടത് ത​​െൻറ കടമയാണെന്നും അദ്ദേഹം പറഞ്ഞു. പി.സി. ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി കെ. സുരേന്ദ്രന്‍ കണ്ട തിനു പിന്നാലെയാണ്​ പ്രഖ്യാപനം.

എൻ.ഡി.എ മുന്നണി പ്രവേശനം ലക്ഷ്യമിട്ട്​ ബി.ജെ.പി നേതൃത്വവുമായി ജനപക്ഷം ചർച്ച കൾ നടത്തുന്നതിനിടെയാണ്​ ​െവള്ളിയാഴ്​ച ഉച്ചയോടെ മറ്റ് ബി.ജെ.പി നേതാക്കള്‍ക്കൊപ്പം സുരേന്ദ്രന്‍ പി.സി. ജോർജി​​െൻറ വസതിയിലെത്തിയത്. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. പിന്നീട്​, മാധ്യമങ്ങളെ കണ്ട ജോർജ്​ ആചാരം സംരക്ഷിക്കാനുള്ള പോരാട്ടമാണ് സുരേന്ദ്രന്‍ നടത്തിയതെന്നും അദ്ദേഹത്തെ സഹായിച്ചില്ലെങ്കില്‍ അയ്യപ്പന്‍ കോപിക്കുമെന്നും പറഞ്ഞു. പത്തനംതിട്ടയിൽ ബി.ജെ.പിയെ പിന്തുണക്കുമെന്നും മറ്റ് മണ്ഡലങ്ങളിലെ കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലത്തിലെ ഒരു വോട്ടറെന്ന നിലയില്‍കൂടിയാണ് എം.എൽ.എയെ സന്ദര്‍ശിച്ചതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ മൂന്ന് മുന്നണികളെയും തോല്‍പിച്ച വ്യക്തിയാണ് അദ്ദേഹം. അദ്​ഭുതങ്ങള്‍ സംഭവിക്കുന്ന പ്രദേശമാണിവിടം. ആ അദ്​ഭുതം ഈ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പി.സി. ജോർജി​​െൻറയും കുടുംബത്തി​​െൻറയും വോട്ട് അഭ്യർഥിക്കാൻ സ്ഥാനാർഥി എന്ന നിലയിൽ മാത്രമാണ് വന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ബി.ജെ.പി കോട്ടയം ജില്ല പ്രസിഡൻറ്​ എൻ. ഹരി, ജില്ല വൈസ് പ്രസിഡൻറ്​ ലിജിൻ ലാൽ, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ്​ വി.സി. അജികുമാർ എന്നിവരും സുരേന്ദ്രനോടൊപ്പമുണ്ടായി. ഇതോടെ, ജനപക്ഷം എൻ.ഡി.എയിലേക്ക്​ ചേക്കേറുമെന്ന്​ ഉറപ്പായിരിക്കുകയാണ്​. മറ്റ്​ മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർഥികൾക്ക്​ പിന്തുണ നൽകുമെന്നാണ്​ വിവരം. ഞായറാഴ്​ച ഇതുസംബന്ധിച്ച്​ പ്രഖ്യാപനമുണ്ടാകുമെന്നാണ്​ സൂചന.

അതേസമയം, പൂഞ്ഞാർ നിയമസഭ മണ്ഡലത്തിലെ ഒരുവിഭാഗം ജനപക്ഷം പ്രവർത്തകർ ചെയര്‍മാ​​െൻറ പുതിയ നീക്കത്തിൽ അതൃപ്തരാണെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ഈരാറ്റുപേട്ടയില്‍ നടന്ന ജനപക്ഷം യോഗങ്ങളിൽനിന്നും പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയിരുന്നു.


Tags:    
News Summary - k surendran meet pc george- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.