യു.പിയിലെ ക​ശാപ്പ്​ കേരളത്തി​േൻറതാക്കി കെ.​ ​സു​രേന്ദ്രൻ 

ഉത്തർപ്രദേശിൽ കന്നുകാലികളെ കശാപ്പ്​ ചെയ്​ത ചിത്രം കേരളത്തി​​േൻറതെന്ന തരത്തിൽ ഫേസ്​ബുക്കിൽ പ്രചരിപ്പിച്ച്​ ബി.ജെ.പി നേതാവ്​ കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് നടക്കുന്ന ബീഫ്​ ഫെസ്​റ്റിനെ വിമർശിക്കുന്ന ഫേസ്​ബുക്​ പോസ്​റ്റിലാണ്​ സുരേന്ദ്രൻ യു.പിയിലെ ചിത്രം പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. സംഭവം നവമാധ്യമങ്ങൾ ഏറ്റെടുത്തതോടെ പരിഹാസങ്ങളും വിമർശനങ്ങളു​മായി നിരവധിപേർ സുരേന്ദ്രനെതിരെ രംഗത്തെത്തിയിട്ടുണ്ട്​.

ഫേസ്​ബുക്​ ​പോസ്​റ്റി​​​െൻറ പൂർണരൂപം

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ ഇടതുവലതു യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും നടത്തുന്ന ബീഫ് മേളകൾ തടയാൻ സംസ്ഥാനസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. ബീഫ് മേളകളിൽ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളിൽ നിന്ന് വാങ്ങുന്നതല്ല. പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് കശാപ്പു നടത്തിയാണ് മേളകൾ നടത്തുന്നത്. ജനങ്ങളിൽ ഭീതിയുളവാക്കുന്നതും അരോചകമായ നിലയിലുമാണ് കാര്യങ്ങൾ പോകുന്നത്. പ്രകോപനപരമാണ് പല പരിപാടികളും. 

സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകരും ഇത്തരം ഭീഭൽസമായ സമരപരിപാടികളിൽ നിന്ന് വിട്ടുനിൽക്കണം. പ്രചാരണവും സമരപരിപാടികളും ആർക്കുമാവാം. എന്നാൽ ജനങ്ങളിൽ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിന്മാറുന്നതാണ് എല്ലാവർക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂർവം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

Full View
News Summary - k surendran fb post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.