2025ൽ ഇന്ത്യ ആർ.എസ്​.എസി​െൻറ നിയന്ത്രണത്തിൽ: കെ സുരേന്ദ്രൻ

ആർ.എസ്​.എസ്​ ആരംഭിച്ചതി​​​െൻറ നൂറാം വാർഷികമായ 2025 ആവു​േമ്പാ​േ​ഴക്കും ഇന്ത്യയിലെ ഒാരോ തരി മണ്ണും സംഘപ്രസ്​ഥാനങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി  കെ. സുരേന്ദ്രൻ.  മായാജാലവും കൺകെട്ടും പണക്കൊഴുപ്പുമുപയോഗിച്ചല്ല സംസ്​ഥാനങ്ങളിൽ ഭരണം പിടിച്ചതെന്നും നിശബ്ദമായി നിരന്തരമായി ചിട്ടയോടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിൻറെ പ്രതിഫലമാണ് വിജയങ്ങളെന്നും ​സുരേന്ദ്രൻ ഫേസ്​ബുക്ക്​ കുറിപ്പിൽ പറയുന്നു.

ബി.ജെ.പി വിജയം താൽകാലികമാണെന്ന സി.പി.എമ്മി​​​െൻറ വാദത്തെ തള്ളിയ സുരേന്ദ്രൻ ബംഗാളിൽ സംഭവിച്ചത്​ പോലെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധത്തിൽ ത്രിപുരയിലും സി.പി.എം തകരുമെന്നുള്ളത്​ കാലം തെളിയിക്കുമെന്നും പ്രതികരിച്ചു. 


ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ്ണരൂപം

ബി. ജെ. പി വിജയം താൽക്കാലികം മാത്രമാണെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണൻറേയും മററും അറിവിലേക്കായിട്ടു മാത്രം പറയുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ ബി. ജെ.പിക്കുണ്ടായ നേട്ടം ഒരു സുപ്രഭാതത്തിൽ ആഞ്ഞടിച്ച ഒരു തരംഗത്തിൻറെ അടിസ്ഥാനത്തിൽ മാത്രമുണ്ടായതല്ല.

മൂന്നു നാലു പതിററാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും നിശബ്ദമായി നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങളാണ് ഈ ഉജ്ജ്വലവിജയത്തിന് അടിത്തറ പാകിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുപോലും നിരവധി സംഘപ്രചാരകൻമാർ ആ പ്രദേശങ്ങളിൽ പോയി സ്വജീവിതം ഉഴിഞ്ഞുവെച്ചതിൻറെ ചരിത്രം ഒരുപക്ഷേ പുറംലോകത്തിന് ഒരു പുതിയ വാർത്തയായിരിക്കാം.

ചില സംസ്ഥാനങ്ങളിൽ പ്രാന്തപ്രചാരക് പദവിവരെ ഇന്നും വഹിക്കുന്നത് മലയാളികളാണ്. ഒരു മുതിർന്ന പ്രചാരകൻ തീവ്രവാദി ആക്രമണത്തിൽ ബലിദാനിയായ സംഭവം പോലുമുണ്ട്. അത്തരം പ്രവർത്തനങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ പല പ്രദേശങ്ങളും ഭാരതത്തിനു തന്നെ നഷ്ടമാവുമായിരുന്നു. ഇന്ത്യൻ പട്ടികൾ പുറത്തുപോവുക എന്ന പരസ്യ ആഹ്വാനം മുഴങ്ങിയ നാഗാലാൻഡിൽ ഇന്നു ബി. ജെ. പി അധികാരം പിടിച്ചു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല.

മോദി സർക്കാർ വന്നതിനുശേഷം വികസനകാര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു നൽകിയ വലിയ പ്രാധാന്യവും ഈ മാററത്തിനു പിന്നിലുണ്ട്. മായാജാലവും കൺകെട്ടും പണക്കൊഴുപ്പുമല്ല മറിച്ച് നിശബ്ദമായി നിരന്തരമായി ചിട്ടയോടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിൻറെ പ്രതിഫലമാണ് ജനങ്ങൾ തിരിച്ചുനൽകുന്നത്.

ബംഗാളിലെപ്പോലെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം ത്രിപുരയിലും സി. പി. എം തകരും എന്നുള്ളത് ഒരു അമിതവിശ്വാസമോ ദിവാസ്വപ്നമോ അല്ലെന്ന് കാലം തെളിയിക്കും. കാരണം 2025 ആവുമ്പോഴേക്കും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരിക്കും ഭാരതത്തിലെ ഓരോ തരി മണ്ണും. 2025 എന്നു പറഞ്ഞാൽ ആർ. എസ്. എസ് ആരംഭിച്ചതിൻറെ നൂറാം വർഷം.

Full View
Tags:    
News Summary - K Surendran facebook post - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.