പിണക്കത്തിന്​ താൽക്കാലിക വിരാമം; ശോഭക്കായി സുരേന്ദ്രനെത്തി

തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിലെ പടലപ്പിണക്കങ്ങൾക്കും ശീതയുദ്ധങ്ങൾക്കും താൽക്കാലിക വിരാമമിട്ട്​ സംസ്ഥാന പ്രസിഡന്‍റ്​  കെ.സുരേ​ന്ദ്രൻ ശോഭ സുരേന്ദ്രനായി കഴക്കൂട്ടത്ത്​ റോഡ്​ ഷോ നടത്തി. കെ.സുരേ​ന്ദ്രൻ സംസ്ഥാന പ്രസിഡന്‍റായത്​ മുതൽ നേതൃത്വവുമായി നിരന്തരം കലഹിച്ചിരുന്ന ശോഭയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ സുരേന്ദ്രൻ എത്തിയത്​ ബി.ജെ.പി കേന്ദ്രങ്ങൾക്ക്​ ആശ്വാസമായിട്ടുണ്ട്​.

ബി.ജെ.പി വലിയ പ്രതീക്ഷ വെക്കുന്ന കഴക്കൂട്ടത്ത്​ ദേശീയനേതൃത്വത്തി​െൻറ ഇടപെടലിൽ അവസാന നിമിഷമാണ്​ ശോഭ ​സ്ഥാനാർഥിയായത്​. ശോഭ സ്ഥാനാർഥിയായപ്പോൾ തന്നെ കഴിഞ്ഞ തവണ​ മത്സരിച്ച സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ അവർക്കായി മണ്ഡലത്തിൽ എത്തി പ്രചാരണം നടത്തിയിരുന്നു. അപ്പോഴും സംസ്ഥാന അധ്യക്ഷൻ എത്തുമോയെന്നതായിരുന്നു സംശയം. ബുധനാഴ്​ചയാണ്​ സുരേന്ദ്രൻ കഴക്കൂട്ടത്ത്​ പ്രചാരണത്തിന്​ എത്തിയത്​. ശോഭാ സുരേന്ദ്രനൊപ്പം അദ്ദേഹം റോഡ് ഷോ നടത്തുകയും ചെയ്​തു. മണ്ണന്തല നിന്നായിരുന്നു ഇരുവരും തുറന്ന വാഹനത്തിൽ റോഡ്​ ഷോ നടത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.