അഗ്നിശമന സേന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെ -കെ. സുരേന്ദ്രൻ

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് എന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ അഗ്നിശമന സേനയുടെ പ്രവൃത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാകിസ്താനെ പോലെ ഭീകരവാദ സംഘടനകൾക്ക് സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറി.

പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്‌നിശമന സേനയിലെ അംഗങ്ങൾ എത്തി പരിശീലനം നൽകിയത്. ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദ്ദാഹരണമാണിത്. ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനക്ക് പരിശീലനം നൽകിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണം.

പരിശീലകർക്കുള്ള ഉപഹാരം ഇവർ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും സ്വീകരിച്ചത് ലജ്ജാകരമാണ്. കേരളത്തിൽ പൊലീസിനെ മാത്രമല്ല എല്ലാ സർക്കാർ ഫോഴ്സുകളെയും നിയന്ത്രിക്കുന്നത് പോപ്പുലർ ഫ്രണ്ടുകാരാണെന്ന് വ്യക്തമായിരിക്കുകയാണ്. നേരത്തെ പോപ്പുലർ ഫ്രണ്ടുകാർക്ക് രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത പൊലീസുകാരനെ ബി.ജെ.പിയുടെ സമ്മർദ്ദഫലമായി സർവ്വീസിൽ നിന്നും പുറത്താക്കിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണയുടെ പ്രത്യുപകാരമാണ് പിണറായി പോപ്പുലർ ഫ്രണ്ടിന് നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - k surendran against popular front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.