''മധ്യസ്ഥ ചർച്ച ആദ്യമല്ല, ശ്രീ എമ്മിന്​ സർക്കാർ ഭൂമി അനുവദിച്ചതിൽ ദുരൂഹത ഉണ്ടെങ്കിൽ അ​േന്വഷിക്ക​െട്ട''

തൊടുപുഴ: ആർ.എസ്​.എസ്​^സി.പി.എം സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥ ചർച്ച മുമ്പും നടന്നിട്ടുണ്ടെന്നും ശ്രീ എം ഇടനിലക്കാരനായ ചർച്ച വോട്ട്​ കച്ചവടത്തി​െൻറ ഭാഗമാണെന്ന പ്രചാരണം കോൺഗ്രസ്​ സൃഷ്​ടിയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീ എമ്മിന്​ സർക്കാർ ഭൂമി അനുവദിച്ചതിൽ ദുരൂഹത ഉണ്ടെങ്കിൽ അ​േന്വഷിക്ക​െട്ടയെന്നും സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂരിൽ ആർ.എസ്​.എസ്​-സി.പി.എം സംഘർഷം മൂർധന്യത്തിലെത്തിയ ഘട്ടത്തിലാണ്​ ചർച്ച നടന്നത്​. അത്​ ഇപ്പോൾ നടന്നെന്ന രീതിയിലാണ്​ ​കോൺഗ്രസ്​ പ്രചരിപ്പിക്കുന്നത്​. രാഷ്​ട്രീയ സംഘർഷം തീർക്കാൻ മുമ്പ്​ ഇ.എം.എസും പി. പരമേശ്വരനും തമ്മിലും കെ.ജി. മാരാരും ഇ.കെ. നായനാരും തമ്മിലും ചർച്ച നടത്തിയിട്ടുണ്ട്​്​. ശ്രീ എമ്മിന്​ ഭൂമി അനുവദിച്ചതുമായി തങ്ങൾക്ക്​ ബന്ധമില്ല. അതേക്കുറിച്ച്​ മുഖ്യമന്ത്രിയോട്​ ചോദിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.