നാർ​​േകാട്ടിക്​ ജിഹാദ്​ ലോകം മുഴുവൻ ഉള്ളത്​, കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല -കെ. സുരേന്ദ്രൻ

കോട്ടയം: പാലാ ബിഷപ്​ മാർ ജോസഫ്​ കല്ലറങ്ങാട്ട്​ നടത്തിയ പ്രസ്​താവന മുൻവിധികളില്ലാതെ ചർച്ച ചെയ്യാൻ കേരളം തയാറാകണമെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നാർ​​േകാട്ടിക്​ ജിഹാദ്​ ലോകം മുഴുവൻ ഉള്ളതാണ്​. ഭീകരവാദസംഘങ്ങൾക്കെല്ലാം മയക്കുമരുന്ന്​ സംഘങ്ങളുമായി അഭേദ്യബന്ധമുണ്ടെന്നും സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ആഗോളതലത്തിൽ തന്നെ അവർ പണം കണ്ടെത്തുന്നത് മയക്കുമരുന്ന് വ്യാപാരത്തിലൂടെയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വർഷം മാത്രം 3000 കോടിയുടെ ഹെറോയിനാണ് കേരളത്തിൽ പിടിച്ചത്. ഇന്ത്യയിലേക്ക് വന്ന മയക്കുമരുന്നി​െൻറ 75 ശതമാനവും കേരളത്തിലാണ്. ആ യാഥാർഥ്യമാണ്​ ബിഷപ്​ പറഞ്ഞത്​. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ കണക്കെടുത്താൽ ബിഷപ്​ പറഞ്ഞത്​ സാധൂകരിക്കുന്ന നിരവധി തെളിവുകളുണ്ട്​. അതിനെ ഒറ്റതിരിഞ്ഞ്​

ആക്രമിക്കുന്നതെന്തിനാണ്​. ബിഷപ് ഉന്നയിച്ച വിഷയത്തിനാണ് പ്രാധാന്യം.ആരു പറഞ്ഞു എന്നതിനല്ല. മറ്റുള്ളവർ ആരോപിക്കുന്നതുപോലെ രാഷ്​ട്രീയ മുതലെടുപ്പായി ബി.ജെ.പി കാണുന്നില്ല. മുസ്​ലിംസമൂഹത്തിലെ ഉൽപതിഷ്ണുക്കളായ പണ്ഡിതർ ഇക്കാര്യങ്ങൾ മനസ്സിലാക്കി ബിഷപ്പിനെ പിന്തുണക്കുകയും തുറന്ന ചർച്ചക്ക്​ നേതൃത്വം നൽകുകയും വേണം. ഈരാറ്റുപേട്ടക്കാർ പാലായിൽ വെല്ലുവിളി പ്രകടനം നടത്തിയത്​ നൽകുന്ന സന്ദേശം വ്യക്തമാണ്. തീവ്രവാദികൾക്ക് അഴിഞ്ഞാട്ടം നടത്താൻ അനുവാദം നൽകിയാൽ വലിയ വില നൽകേണ്ടി വരും.

ലോകമെങ്ങും ഇസ്​ലാമികവത്കരണം നടത്താൻ ലക്ഷ്യമിട്ടിറങ്ങിയവർ മതംമാറ്റിയും ജനസംഖ്യ വർധിപ്പിച്ചും അതിലേക്ക് എത്താൻ പരിശ്രമിക്കുന്നു. ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാനും സംസാരിക്കുന്നവരുടെ നാവരിയാനും സമ്മതിക്കില്ല. മതഭീകര സംഘങ്ങൾക്കെതിരെ പറയ​ു​േമ്പാൾ പിണറായി വിജയനു പൊള്ളുന്നതെന്തിന്​​. വി.ഡി. സതീശൻ ബഹളം വെക്കുന്നതെന്തിനാണ്​. മതത്തി​െൻറ അടിസ്ഥാനത്തിലുള്ള പേരിലല്ല കാര്യം. അവർക്കു പിന്നിൽ ആരാണെന്നതിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - k surendran about narcotic jihad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.