മോദി നിർമിക്കുന്നത് ദീനദയാൽജി സ്വപ്​നം കണ്ട ഇന്ത്യ -കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നിർമ്മിക്കുന്നത് ദീനദയാൽജി സ്വപ്നം കണ്ട ഇന്ത്യയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജന്മദിനത്തോടനുബന്ധിച്ച് അരവിന്ദോ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീൻദയാലിന്റെ ആശയങ്ങൾ എന്നും പ്രസക്തമാണ്. ഇന്ത്യൻ രാജനൈതിക രംഗത്ത് അനിവാര്യമായിരുന്ന പരിഷ്‌ക്കാര ചിന്തകൾക്ക് അടിത്തറയിട്ട നേതാവായിട്ടുവേണം അദ്ദേഹത്തെ വിലയിരുത്താനെന്നും സ​ുരേന്ദ്രൻ പറഞ്ഞു.

ദീൻദയാലിന്‍റെ ദർശനങ്ങൾക്ക് ഇന്നത്തെ രാഷ്ട്രീയ കാലത്തും പ്രാധാന്യമുണ്ട് എന്ന് നരേന്ദ്രമോദിയുടെ സർക്കാർ തെളിയിക്കുകയാണ്. ആത്മീയതയിലൂന്നിയ ജനാധിപത്യം വിഭാവനം ചെയ്ത അദ്ദേഹം ഭാരതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നേതാവായിരുന്നു. സമ്പൂർണ മനുഷ്യനെ സൃഷ്ടിക്കുന്നതിലൂടെ രാഷ്ട്രനിർമ്മിതി സാധ്യമാണെന്ന് ദീനദയാൽജി തെളിയിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു.

അരവിന്ദോ കൾച്ചറൽ സൊസൈറ്റി പ്രസിഡന്‍റ്​ കെ.രാമൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ധർമ്മത്തിന്റെ അടിസ്ഥാനത്തിലാവണം പുരുഷാർത്ഥങ്ങൾ നേടേണ്ടതെന്നായിരുന്നു ദീൻദയാൽജിയുടെ ദർശനമെന്ന് അദ്ദേഹം പറഞ്ഞു. സൊസൈറ്റി സെക്രട്ടറി പ്രൊഫ. പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. ട്രെഷറർ പി.രാഘവൻ നന്ദി പറഞ്ഞു.

Tags:    
News Summary - k surendran about modi government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.