ജയലളിതായുഗം അവസാനിക്കുന്നതോടെ ഗുണപരമായ മാററങ്ങൾ - കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ജയലളിതാ യുഗം അവസാനിക്കുന്നതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഗുണപരമായ ഒരുപാട് മാററങ്ങൾ ഉണ്ടാവുമെന്നാണ് കരുതുന്നതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രൻെറ പ്രസ്താവന. വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്രെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കാം. പനീർശെൽവത്തിന് കീഴിൽ വളരെയൊന്നും മുന്നോട്ട് പോകാൻ എ. ഐ. ഡി. എം. കെ ക്കു കഴിയില്ല. ഏതായാലും കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു.

News Summary - k surendran about jayalalithas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.