കോഴിക്കോട്: ജനഹിതത്തിനെതിരെ ഉത്തരവിറക്കുന്ന കോടതികൾ ബാധ്യതയായി മാറുകയാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ. വിശ്വാസ സംരക്ഷണ ജാഥക്ക് മുതലക്കുളത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം.
ഒരു ഭരണകൂടത്തിനും ജനങ്ങൾക്കെതിരെ പ്രവർത്തിക്കാനാവില്ല. വിധികൾ പുറപ്പെടുവിക്കുേമ്പാൾ അത് നടപ്പാക്കാൻ കഴിയുമോ എന്ന കാര്യവും കോടതി പരിഗണിക്കണം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നപ്പോൾ ബി.െജ.പിയുടെയും ആർ.എസ്എസിെൻറയും നേതാക്കൾ സ്വാഗതം െചയ്തിരുന്നു. പിന്നീട് എപ്പോഴാണ് അവർക്ക് അത് െതറ്റാണെന്ന് ബോധ്യപ്പെട്ടെതന്ന് സുധാകരൻ ചോദിച്ചു.
വിധിയെ ആദ്യം അനുകൂലിച്ചത് ബി.ജെ.പിയാണ്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും സുബ്രമണ്യൻ സ്വാമിയുമടക്കമുള്ളവർ വിധിയെ അനുകൂലിച്ചവരാണ്. ശബരിമലയില്‍ യുവതി പ്രവേശന നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഭക്തി പ്രസീജ സേഥി ആണ്. ഇവരും ഇൗ സംഘടനയിലെ മറ്റംഗങ്ങളും ബി.ജെ.പി അനുഭാവികളാണ്. ഫേസ്ബുക്കിൽ ബി.െജ.പി നേതാവ് കെ. സുരേന്ദ്രൻ വിധിയെ അനുകൂലിച്ച് പോസ്റ്റ് ഇട്ടു.
ഇപ്പോൾ ബി.ജെ.പി മലക്കം മറിഞ്ഞതിനു പിന്നിൽ രാഷ്ട്രീയവും വോട്ടുബാങ്കുമാണ്. ശ്രീധരൻ പിള്ളയുടെ യാത്ര വെറും രാഷ്ട്രീയ നേട്ടത്തിനാണ്. ഇടതുപക്ഷം കോടതിയെ കബളിപ്പിച്ചും സത്യവാങ്മൂലത്തിലൂടെ കള്ളം പറഞ്ഞും വാങ്ങിയെടുത്ത വിധിയാണിത്. വിശ്വാസസംരക്ഷണത്തിനായുള്ള സമരത്തിൽ കോൺഗ്രസ് മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ അഡ്വ. കെ.എന്‍.എ. ഖാദര്‍, കെ.എസ്. ശബരീനാഥന്‍, എ.പി. അബ്ദുല്ലക്കുട്ടി, അഡ്വ. പി.എം. സുരേഷ്ബാബു, എന്‍. സുബ്രഹ്മണ്യന്‍ എന്നിവർ സംബന്ധിച്ചു. എസ്.കെ. അബൂബക്കര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.