കെ. സുധാകരൻ
Posted On
date_range Updated On
date_range പല്ലില്ലെങ്കിലും ഞൊണ്ണ് കൊണ്ട് കടിക്കാം, നഖമില്ലെങ്കിലും വിരൽ കൊണ്ട് തിന്നും; പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ
കണ്ണൂർ: പല്ലുകൊഴിഞ്ഞ സിംഹമാണെന്ന പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ പ്രസിഡന്റും എം.പിയുമായ കെ.സുധാകരൻ. പല്ലില്ലെങ്കിലും ഞൊണ്ണ് കൊണ്ട് കടിക്കാമെന്നും നഖമില്ലെങ്കിലും വിരൽ കൊണ്ട് തിന്നുമെന്നുമായിരുന്നു സുധാകരന്റെ മറുപടി.
12 തവണ തന്നെ കൊല്ലാൻ ശ്രമിച്ചു. എന്നിട്ടും മരിച്ചിട്ടില്ല. ആ എനിക്ക് എന്തിനാ പല്ലെന്നും കെ. സുധാകരൻ ചോദിച്ചു. കളിച്ചാൽ തിരിച്ചടിക്കാൻ പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സുധാകരന് പല്ലുകൊഴിഞ്ഞ സിംഹമെന്ന പരിഹാസം വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.