കോൺഗ്രസ്​ പുനഃസംഘടന: കെ. സുധാകരൻ ഡൽഹിക്ക്

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾക്ക് ഹൈകമാൻഡി​െൻറ അനുമതി തേടി​ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ ഡൽഹിക്ക്. സംസ്​ഥാന അധ്യക്ഷ സ്​ഥാനമേറ്റ ശേഷമുള്ള ആദ്യ സന്ദർശനത്തിന്​ ​ഞായറാഴ്​ചയോ തിങ്കളാഴ്​ചയോ അദ്ദേഹം ഡൽഹിക്ക് പോകുമെന്നറിയുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കേരളത്തി​െൻറ ചുമതലയുള്ള എ.​െഎ.സി.സി ജന.സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായും മുതിർന്ന നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും.

പുനഃസംഘടനയുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്ക്​ വെള്ളിയാഴ്​ച കെ.പി.സി.സിയിൽ നേതാക്കളുടെ യോഗം വിളിച്ചിരു​െന്നങ്കിലും ഹൈകമാൻഡി​െൻറ അഭിപ്രായം തേടിയശേഷം മതിയെന്ന ചില മുതിർന്ന നേതാക്കളുടെ നിർദേശം അംഗീകരിച്ച്​ മാറ്റിവെച്ചു. ജംബോ കമ്മിറ്റികൾ ഒഴിവാക്കി പുനഃസംഘടന നടത്തു​േമ്പാൾ ഭാരവാഹിത്വത്തിൽനിന്ന്​ പല പ്രമുഖരെയും ഒഴിവാക്കേണ്ടിവരും. അത് പൊട്ടിത്തെറിയിലേക്ക് പോകുന്നത്​ ഒഴിവാക്കാൻ കൂടിയാണ് ഹൈകമാൻഡി​െൻറ അംഗീകാരത്തോടെ മുന്നോട്ടുപോയാൽ മതിയെന്ന ധാരണ​. 

Tags:    
News Summary - k sudhakaran move to delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.