കെ. സുധാകരന്​ വട്ടാണെന്ന്​ പറയുന്നില്ല; അസുഖമുള്ളയാൾക്ക്​ മരുന്ന്​ നൽകണം -സജി ചെറിയാൻ

ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്​​ വട്ടാണെന്ന​ അധികവാക്ക്​​ പറയുന്നില്ലെന്നും അസുഖമുള്ളയാൾക്ക്​ മരുന്ന്​​ നൽകണ​മെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം സജി ചെറിയാൻ എം.എൽ.എ. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ എൽ.ഡി.എഫ്​ ​നേതൃത്വത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച ബഹുജനറാലിയു​ടെ ​പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാൾക്ക്​ വട്ടുപിടിക്കുമ്പോൾ അടിക്കടി മരുന്ന്​ കൊടുക്കണം. അല്ലെങ്കിൽ വട്ട്​ കൂടും. പണ്ഡിറ്റ്​​ ജവഹർലാൽ നെഹ്​റു രാജ്യംകണ്ട ഏറ്റവും വലിയ ഭരണതന്ത്രജ്ഞനും സ്വാതന്ത്ര്യത്തി​നുവേണ്ടി പോരാടിയ നേതാവുമാണ്​. അദ്ദേഹം ഇന്ത്യൻ ഫാഷിസത്തിന്​ അനുകൂലമാണെന്ന്​ പ്രസംഗിച്ചത്​ കെ.പി.സി.സി പ്രസിഡന്‍റാണ്​.

സുധാകരൻ ആർ.എസ്​.എസിൽ പോകുന്നതിന്​ ഒരുവഴിയിട്ടെന്ന്​ മാത്രമുള്ളൂ. ഈവിഷയത്തിൽ മുസ്​ലിംലീഗിന്‍റെ നിലപാട്​​ വ്യക്തമാക്കണം. യു.ഡി.എഫിലെ ഭൂരിപക്ഷം ആളുകളും ഗവർണറുടെ നിലപാടിനെ ചോദ്യംചെയ്യുന്നു. താൽക്കാലിക രാഷ്​ട്രീയ ലാഭത്തിനുവേണ്ടി കേരളത്തെ കോൺഗ്രസ്​ ഒറ്റുകൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി​. 

Tags:    
News Summary - K. Sudhakaran is bad; A sick person should be given medicine - Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.