കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്‍റാകും; മറ്റുപേരുകൾ പണിഗണനയിലില്ലെന്ന്​ വിവരം

കണ്ണൂർ: കെ.സുധാകരൻ എം.പി കെ.പി.സി.സി പ്രസിഡന്‍റാകുമെന്ന്​ വിവരം. മറ്റുപേരുകളൊന്നും ഹൈക്കമാൻഡിന്‍റെ പരിഗണനയിലില്ലെന്നാണ്​ പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട്​ ഹൈക്കമാൻഡ്​ പ്രതിനിധി താരിഖ്​ അൻവർ ചർച്ച പൂർത്തിയാക്കി. ഹൈക്കമാൻഡ്​ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ്​ വിവരം.

കേരളത്തിൽ നിന്നുള്ള എം.എൽ.എമാരുടെയും എം.പിമാരുടെയും അഭിപ്രായം താരിഖ്​ അൻവർ സ്വരൂപിച്ചിരുന്നു. ​ഉമ്മൻ ചാണ്ടി, രമേശ്​ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ ആരുടെയും പേര്​ നിർദേശിച്ചിരുന്നില്ല. പ്രതിപക്ഷ​ നേതാവിനെ തെരഞ്ഞെടുത്തതിൽ തങ്ങളുടെ വാദം ​പരിഗണിക്കാത്തതിനാലായിരുന്നു മുതിർന്ന നേതാക്കൾ ഇത്തരം തീരുമാനം എടുത്തത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.