തിരുവനന്തപുരം: കണ്ണൂരിൽ ഇടത് സ്ഥാനാർഥി പി.കെ. ശ്രീമതിയെ അവഹേളിക്കുന്ന ഹൗസ് എന്ന വിഡിയോ സോഷ്യൽ മീഡിയയിലൂടെ പ് രചരിപ്പിച്ച സംഭവത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ താക്കീത്. സ്ത്രീത്വത്ത െ അപമാനിക്കുന്നതും മാതൃകാ പെരുമാറ്റച്ചട്ടത്തിെൻറ ലംഘനവുമാണിതെന്ന് കമീഷൻ നിരീക്ഷിച്ചു . വിഡിയോ സോഷ്യൽ മീഡിയയിൽനിന്ന് ഉടൻ നീക്കാനും നിർദേശിച്ചു . ഇതു സംബന്ധിച്ച നോട്ടീസ് സുധാകരന് നൽകാനും തുടർറിപ്പോർട്ട് സമർപ്പിക്കാനും ഡി.ജി.പി യോടും കമീഷൻ ആവശ്യപ്പെട്ടു.
സമൂഹ മാധ്യമങ്ങളിൽനിന്ന് വിഡിയോ നീക്കാതിരിക്കുകയും ഇത്തരം നടപടി ആവർത്തിക്കുകയും ചെയ്താൽ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും കമീഷൻ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ നിയമാനുസൃത നടപടി സ്വീകരിക്കാൻ കണ്ണൂർ കലക്ടർക്ക് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടികാറാം മീണ നിർദേശം നൽകിയിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇൗ വിഷയത്തിൽ വനിതാ കമീഷനും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.