കണ്ണൂർ: വടക്കൻകേരളത്തിെൻറ അനുഭവത്തിെൻറ വെളിച്ചത്തിൽ കോൺഗ്രസിെൻറ മുഖ്യശത്രു സി.പി.എമ്മാണെന്നും ബി.ജെ. പി രണ്ടാമത് മാത്രമാണെന്നും കെ. സുധാകരൻ. കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി നാമനിർദേശപത്രിക സ മർപ്പിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്താണ്. സി.പി.എമ്മാണ് മുഖ്യ എതിരാളി. കണ്ണൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി ഇവൻറ് മാനേജ്മെൻറാണ് പ്രചാരണം നടത്തുന്നത്. കോടികൾ ചെലവഴിച്ചാണ് പ്രചാരണം നടത്തുന്നത്. പ്രചാരണത്തിനായി അത്രയും പണം തെൻറ കൈയിലില്ല. പണക്കൊഴുപ്പിെൻറ കണക്കുനോക്കിയാണെങ്കിൽ വൻകിടക്കാർ മത്സരിക്കുേമ്പാൾ അവർ വിജയിക്കേണ്ടതല്ലേ.
ഉദ്യോഗസ്ഥരെ ഭീഷണിെപ്പടുത്തി വരുതിയിലാക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നുവെന്ന മന്ത്രി ഇ.പി. ജയരാജെൻറ വാക്കുകൾ ശ്രദ്ധയിൽപെടുത്തിയേപ്പാൾ തങ്ങൾ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സത്യം തുറന്നുപറയുക മാത്രമാണ് ചെയ്തതെന്നും തെൻറ വിജയംകൽപിക്കുന്നത് സാധാരണ ജനങ്ങളും പാർട്ടി പ്രവർത്തകരുമാണെന്നും കെ. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.