'അവരൊന്നും പാർട്ടിയുടെ ആരുമല്ല'; ഷമ മുഹമ്മദിന്‍റെ വിമർശനത്തെ കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്ന് കെ. സുധാകരൻ

കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം നൽകിയില്ലെന്ന എ.ഐ.സിസി വക്താവ് ഷമ മുഹമ്മദിന്‍റെ വിമർശനത്തോട് പ്രതികരിക്കാതെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നും അവരുടെ വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് കേരളത്തിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന് ചൂണ്ടിക്കാട്ടി എ.ഐ.സിസി വക്താവ് ഷമ മുഹമ്മദ് വിമർശനമുന്നയിച്ചത്. കേരളത്തിൽ 51 ശതമാനം സ്ത്രീകളാണ്. 96 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകളായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണം. സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുക്കണമെന്നും ഷമ മുഹമ്മദ് പറഞ്ഞിരുന്നു.

സംവരണ സീറ്റല്ലായിരുന്നെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നും ഷമ കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു വനിതാ സ്ഥാനാർഥിയുണ്ടായിരുന്നു. എന്നാൽ വനിതാ ബിൽ പാസായതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ഒരു വനിതാ മാത്രമാണുള്ളത്. അതാണ് ഏറ്റവും സങ്കടം. ഇതു പരാതിയല്ല, അപേക്ഷയാണെന്നും ഷമ പറഞ്ഞിരുന്നു. 

Tags:    
News Summary - K Sudhakaran against Shama Muhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.