പിണറായിക്ക് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സ്ഥാ​ന​മു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സുധാകരനെതിരെ കേസെടുത്തതോടെ വീണ്ടും പിണറായിയുമായുള്ള കൊമ്പുകോൽക്കൽ സുധാകരനും കോൺഗ്രസ് നേതാക്കളും തുടരുകയാണ്. പിണറായിക്ക് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സ്ഥാ​ന​മു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ പറഞ്ഞു. ക​ണ്ണൂ​രി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണം മാ​റും യു​.ഡി.എ​ഫ് വ​രും എ​ല്ലാ അ​ഴി​മ​തി​ക്കേ​സു​ക​ളും അ​ന്വേ​ഷി​ക്കും. പി​ണ​റാ​യി വി​ജ​യ​ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സ്ഥാ​ന​മു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ കൂട്ടിച്ചേർത്തു. മോൻസൺ കള്ള ഡോക്ടറാണെന്ന് അംഗീകരിക്കുന്നു. യു.ഡി.എഫ് അധികാത്തിൽ വന്നാൽ പിണറായിയുടെ സർവ അഴിമതികളും അന്വേഷിക്കും. ബോംബിനു മുൻപിൽ പതറാത്തവനാണ് താൻ. താ​ൻ ദു​ർ​ബ​ല​ന​ല്ല. ത​ന്നെ ദു​ർ​ബ​ല​നാ​ക്കാ​മെ​ന്ന് പി​ണ​റാ​യി കി​നാ​വ് കാ​ണേ​ണ്ട. ക​രു​ണാ​ക​ര​ൻ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ വാ​ങ്ങി​യ പ​ണ​മെ​ല്ലാം തി​രി​ച്ചു​കൊ​ടു​ത്തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Tags:    
News Summary - kSudhakaran against Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT