കേന്ദ്രത്തിനെതിരായ സമരം തന്നെയെന്ന് കെ. രാജൻ

തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ സമരം തന്നെയാണ് കേരളം തീരുമാനിച്ചതെന്നും അതില്‍ സംശയം ഉന്നയിച്ചത് ആരാണെന്ന് അറിയില്ലെന്നും മന്ത്രി കെ. രാജന്‍. എൽ.ഡി.എഫിനോ സര്‍ക്കാറിനോ അതില്‍ സംശയമില്ല. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ എല്ലാവരും സമരത്തില്‍ പങ്കെടുക്കും.

സമരം എങ്ങനെ നടത്തണമെന്ന് മറ്റുള്ളവര്‍ തീരുമാനിച്ചു തന്നാല്‍ അത് പ്രയാസമാകും. അതിനുള്ള സ്വാതന്ത്ര്യം ഇടതുമുന്നണിക്കും സര്‍ക്കാരിനും മാധ്യമങ്ങള്‍ അനുവദിക്കണം. ഒളിച്ചിരുന്ന് ഷൂസ് എറിയുന്നതും കല്ലെറിയുന്നതുമല്ല സമരം. ഈ സമരത്തിന്റെ രൂപം അങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - K. Rajan said that it is a struggle against the Centre.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.