പൊലീസ് കസ്റ്റഡിയിലെടുത്ത നദീറിനെ വിട്ടയച്ചു

കോഴിക്കോട്: രാജ്യദ്രോഹവും യു.എ.പി.എയും ചുമത്തി പൊലീസ്​ അറസ്റ്റ്​ ചെയ്ത മനുഷ്യാവകാശ​ പ്രവർത്തകൻ നദീറിനെ വിട്ടയച്ചു. യുവാവിനെതിരെ  കേസെടുക്കാൻ മതിയായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിൽ ​വിട്ടയച്ചെന്നാണ്​​ പൊലീസ്​  പറയുന്നത്​. പൊലീസി​െൻറ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ്​ വിട്ടയച്ചത്​​. പൊലീസ്​ ചെയ്​തിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി ​കോടിയേരി  ബാലകൃഷ്ണൻ തന്നെ രംഗത്തെത്തിയിരുന്നു.

ഇരിട്ടി ആറളത്തെ വിയറ്റ്നാം ആദിവാസി കോളനിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാവോവാദി പ്രസിദ്ധീകരണമായ ‘കാട്ടുതി’ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് കോഴിക്കോട്​ നന്മണ്ട സ്വദേശി കെ.പി. നദീര്‍ എന്ന നദി ഗുല്‍മോഹറിനെ (26) മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്​. ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കമല്‍ സി. ചവറയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ഗുല്‍മോഹര്‍ എത്തിയത്. ഈ സമയമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട്​ ഇദ്ദേഹത്തെ ആറളം ​പൊലീസിന് കൈമാറുകയായിരുന്നു.

 

Tags:    
News Summary - k p nadeer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.