‘കൊലയാളി’ പരാമർശം: കെ.കെ രമക്ക് പിന്തുണയുമായി കെ. മുരളീധരൻ

കോഴിക്കോട്: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജനെ ‘കൊലയാളി’യെന്ന്​ വിളിച്ച ആർ.എം.പി നേതാവ്​ കെ.കെ രമക്ക് പി ന്തുണയുമായി യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയവർ രമയെ മാനസികമായി പീഡിപ്പിക്ക ുകയാണെന്ന് മുരളീധരൻ പറഞ്ഞു.

സത്യം പറഞ്ഞാൽ ജയിലിൽ ഇടുന്ന സാഹചര്യമാണ് ഉള്ളത്. കേസിനെ നിയമപരമായി നേരിടും. സ്ഥാനാർഥികളെ പോലും ചിലപ്പോൾ സർക്കാർ ജയിലിലടക്കും. അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണ് നടത്തുന്നത്. അക്രമത്തെ അക്രമം കൊണ്ട് നേരിടാനുള്ള പ്രവണത ശരിയല്ലെന്നും മുരളീധരൻ വ്യക്തമാക്കി. കോഴിക്കോട് കലക്ടറേറ്റിൽ നാമനിർദേശപത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി. ജയരാജനെ ‘കൊലയാളി’യെന്ന്​ വിളിച്ച കെ.കെ രമക്കെതിരെ വടകര ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയാണ്​ കേസെടുക്കാൻ ഉത്തരവിട്ടത്​. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ നൽകിയ പരാതിയിലാണ്​ നടപടി. കോഴിക്കോട് ആർ.എം.പി യോഗത്തിന് ശേഷം വാർത്താസമ്മേളനം നടത്തിയപ്പോഴാണ് പി. ജയരാജൻ 'കൊലയാളി'യാണെന്ന് കെ.കെ രമ പറഞ്ഞത്.

രമയുടെ പരാമർശം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും സ്ഥാനാർഥിയെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കോടിയേരി തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകുകയായിരുന്നു. അപകീർത്തി പരമാർശത്തിനെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നും കോടിയേരി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

കെ.കെ രമയെ കൂടാതെ ആർ.എം.പി നേതാക്കളായ എൻ. വേണു, പി. കുമാരൻ കുട്ടി എന്നിവർക്കെതിരെയും പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

Tags:    
News Summary - K Muralidharan support to KK Rama -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.