പി.ആർ വർക്കുകൊണ്ട് വീണ്ടും അധികാരത്തിൽ വരാമെന്ന് പിണറായി കരുതേണ്ടെന്ന് കെ.മുരളീധരൻ; ‘കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ വ​രേണ്ട’

കോഴിക്കോട്: പി.ആർ വർക്കുകൊണ്ട് വീണ്ടും അധികാരത്തിൽ വരാമെന്ന് പിണറായി വിജയൻ കരുതേണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മൂന്നാമതും അധികാരത്തിൽ വരുമെന്ന് പറയാൻ ഒരുമാതിരി ചങ്കുറപ്പൊന്നും പോര. കേരളത്തെ ലഹരിമാഫിയക്ക് വിട്ടുകൊടുക്കാൻ ജനങ്ങൾ ഒരുക്കമല്ല. 2001ലെ ഇലക്ഷൻ റിസൾട്ടാണ് 2026ൽ കേരളത്തിൽ ഉണ്ടാവുയെന്നും മുരളീധരൻ പറഞ്ഞു.

ഇന്ന്, സെക്രട്ടറിയേറ്റ് പരിസരത്ത് നടക്കുന്ന സമരങ്ങൾ മാത്രം മതി സർക്കാറിനെ താഴെ ഇറക്കാൻ. ​ആശാവർക്കർ, തൊഴിലാളികൾ, ലൈഫിൽ വീട് കിട്ടാതെ പ്രയാസപ്പെടുന്നവർ, ശമ്പളം കിട്ടാത്ത ​െക.എസ്.ആർ.ടി.സി ജീവനക്കാർ ഒക്കെയുള്ള ഈ നാട്ടിൽ ഒരു മാതിരി ചങ്കുറപ്പുള്ളവർക്കൊന്നും മൂന്നാമതും അധികാരത്തിൽ വരുമെന്ന് പറയാൻ കഴിയില്ല. ഇന്ന് ഞങ്ങൾ നടത്തുന്ന സമരത്തിനുളള വൻ ജനപങ്കാളിത്തം തന്നെ സർക്കാറിനെ താഴെ ഇറക്കാൻ ജനം തയ്യാറായതിന്റെ ഉദാഹരണമാണ്.

സ്റ്റാർട്ടപ്പിനെ സഹായിച്ചത് ശിവശങ്കറാണെന്നാ ഇപ്പോൾ പിണറായി പറയുന്നത്. കോടതിക്ക് മുൻപിൽ ഇപ്പോഴും കുറ്റക്കാരാനാ ശിവശങ്കർ. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മാത്രമാണ് പുറത്ത് കഴിയുന്നത്. അപ്പോൾ ഞങ്ങൾ മുൻപ് പറഞ്ഞ കാര്യം ശരിയാണെന്ന് വരികയാണ്. സ്വർണക്കടത്തിൽ പിണറായിക്ക് പങ്കുണ്ട്. മോദി സർക്കാർ ഫാഷിസ്‍്റ്റല്ലെന്ന് പറഞ്ഞ ഏക ബി.ജെ.പി വിരുദ്ധ സർക്കാർ പിണറായിയുടേത് മാത്രമാണ്. അതു​​കൊണ്ടാണ് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്, പിണറായിക്ക് ആർ.എസ്.എസ് പ്രചാരകനാകാമെന്ന്. കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ സി.പി.എം വ​രേണ്ടെന്നും മുരളീധരൻ പറഞ്ഞു. 

അധ്യാനിക്കുന്ന തൊഴിലാളി വർഗത്തിന് പകരം മുതലാളി​ത്തന്നെ പുൽകുകയാണ് സി.പി.എം. ഇതുവരെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രേഖക്കാ പ്രാധാന്യം. ഇത്, ചരി​ത്രത്തിൽ ആദ്യമായി പിണറായിയുടെ നവകേരള വികസനരേഖയാണ് ചർച്ചയാക്കുന്നത്. പാർട്ടി ​െസക്രട്ടറിയെ നോക്കുകുത്തിയാക്കി ക്യാപ്റ്റൻ എന്ന് സ്വയം വിശേഷിപ്പിച്ച പിണറായി സി.പി.എം സംസ്ഥാന സമ്മേളനത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഇത്, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നാണക്കേടാ​ണെന്നും മുരളീധരൻ പറഞ്ഞു.

Tags:    
News Summary - K Muraleedharan says Pinarayi should not think he will come to power again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.