നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം മോദി ചമയുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍. യു.ഡി.എഫ്. സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്‍റെ മൂത്തേടം പഞ്ചായത്ത് പര്യടനം പാലാങ്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സർക്കാറിനെതിരെ മുരളീധരൻ ആഞ്ഞടിച്ചത്.
പാവങ്ങളുടെ പ്രയാസങ്ങള്‍ കാണാത്ത സര്‍ക്കാരാണിത്. ആശാ വര്‍ക്കര്‍മാര്‍ക്ക് മാന്യമായ വേതനം പോലും നല്‍കാത്ത സര്‍ക്കാര്‍ പി.എസ്.സി. അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ ആനുകൂല്യമാണ് വാരിക്കോരി നല്‍കിയതെന്നും മുരളീധരൻ വ്യക്തമാക്കി.
സമസ്ത മേഖലയിലും കേരളം തകര്‍ച്ചയിലാണ്. ഒമ്പത് വര്‍ഷത്തെ ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് മുരളീധരന്‍ വ്യക്തമാക്കി.
ആര്യാടന്‍ ഷൗക്കത്ത് മനുഷ്യരുടെ വേദന മനസിലാക്കുന്ന കലാകാരനാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശക്തമായ നിലപാടുള്ള ഷൗക്കത്തിന് നിയമസഭയിലേക്ക് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനീതികള്‍ കണ്ടാല്‍ കണ്ണടക്കുന്നവരാണ് പല കലാകാരന്‍മാരും. ആശാ സമരവും സ്‌കൂള്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ചാലും ഇവര്‍ കണ്ടില്ലെന്ന് നടിക്കും. എന്നാല്‍, അനീതിക്കെതിരെ പ്രതികരിക്കുന്ന കലാകാരനാണ് ഷൗക്കത്ത്. ഈ നിലപാടു കൊണ്ടാണ് പ്രചരണത്തിനെത്തിയതെന്നും ജോയി മാത്യു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.