എല്‍.ഡി.എഫിന് വോട്ട് ചെയ്തവരാണോ തീവ്രവാദികളെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: ജനങ്ങള്‍ തള്ളിയ പദ്ധതിക്കുവേണ്ടി വാശിപിടിക്കുന്നത് എല്‍.ഡി.എഫി‍െൻറ നാശത്തിനാണെന്ന് കെ. മുരളീധരന്‍ എം.പി. കെ-റെയില്‍ സമരത്തിന് നേതൃത്വം കൊടുത്തത് യു.ഡി.എഫല്ല നാട്ടുകാരാണ്. വികസനത്തി‍െൻറ മറവില്‍ ജനങ്ങളെ കൊള്ളയടിക്കരുതെന്നും മുരളീധരന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാറിന് എന്തിനാണ് വാശി. ജനഹിതം എതിരെന്ന് കണ്ടാല്‍ പദ്ധതിയില്‍നിന്ന്​ പിന്മാറണം. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ ഒരുകാരണവശാലും യു.ഡി.എഫ് അനുവദിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

സമരത്തില്‍ തീവ്രവാദി സംഘടനകളുണ്ടെന്ന് പറയുന്നു. ഏതാ തീവ്രവാദി. കഴിഞ്ഞതവണ എല്‍.ഡി.എഫിന് വോട്ട് ചെയ്തവരാണോ തീവ്രവാദികളെന്ന് മുരളീധരന്‍ ചോദിച്ചു. ദേശീയപാത വികസനം വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അലൈന്‍മെന്‍റിലാണ് തര്‍ക്കമുണ്ടായത്. എന്നാല്‍ കെ-റെയിലിന്‍റെ കാര്യത്തില്‍ ജനങ്ങൾതന്നെ എതിരാണ്​. കിറ്റ് കണ്ട്​ വോട്ട് ചെയ്തവര്‍ക്ക് സര്‍വേ കുറ്റിയാണ് സമ്മാനം നല്‍കിയത്​.

മൂലമന്ത്രം തന്ത്രി ചൊല്ലുമ്പോള്‍ സ്വാഹയെന്ന് പറയുന്ന സഹകര്‍മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണന്‍റേത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ജനങ്ങളുടെ തലയ്ക്ക് കല്ല് കൊണ്ടിടിക്കുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.

Tags:    
News Summary - K Muraleedharan asked whether those who voted for the LDF were extremists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.